മോഹൻലാലിനൊപ്പം സൽമാൻഖാന്റെ സഹോദരൻ; ബി​ഗ് ബ്രദർ വിശേഷങ്ങൾ

മോഹന്‍ലാലിനൊപ്പം സല്‍മാന്‍ഖാന്റെ സഹോദരനും, സന്തോഷം പങ്കിട്ട് മോഹന്‍ലാല്‍ 
മോഹൻലാലിനൊപ്പം സൽമാൻഖാന്റെ സഹോദരൻ; ബി​ഗ് ബ്രദർ വിശേഷങ്ങൾ

കൊച്ചി: മോഹൻലാൽ നായകനാകുന്ന സിദ്ദിഖ് ചിത്രത്തിൽ സൽമാൻഖാന്റെ സഹോദരൻ അർബാസ് ഖാനും ഭാ​ഗമാകും. ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ മോഹൻലാൽ പങ്കുവെച്ചു. അതീവ സന്തോഷത്തോടെ സൽമാന്റെ സഹോരനെ സ്വാ​ഗതം ചെയ്യുന്നുവെന്ന് മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. 

സൽമാന്റെ സഹോദരൻ അർബ്ബാസ് ഖാൻ ആദ്യമായാണ് മലയാള ചിത്രത്തിന്റെ ഭാ​ഗമാകുന്നത്. ‘ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍’ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ധിഖും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബിഗ് ബ്രദറി’നുണ്ട്. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. ബംഗളൂരു, മംഗലാപുരം എന്നിവടങ്ങളിലായി 90 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിന് ഉള്ളത്. വൈശാഖ സിനിമ, എസ് ടാക്കീസ്, നിക്ക് എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com