രണ്‍ബീര്‍-ആലിയ വിവാഹം യൂറോപ്പില്‍? പ്രതികരിച്ച് ആലിയ ഭട്ട് 

വിവാഹം യൂറോപ്പില്‍ നടക്കുമെന്നും സ്ഥലം നേരില്‍ കണ്ട് ഉറപ്പിക്കാനാണ് ഇരുവരും ഒന്നിച്ച് പോയതെന്നായിരുന്നു വാര്‍ത്ത
രണ്‍ബീര്‍-ആലിയ വിവാഹം യൂറോപ്പില്‍? പ്രതികരിച്ച് ആലിയ ഭട്ട് 

ണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും യൂറോപ്പിലെ അവധി ആഘോഷം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതാണ്. ഇരുവരും വിവാഹാഘോഷങ്ങള്‍ തീരുമാനിക്കാനാണ് യൂറോപ്പിലേക്ക് പറന്നതെന്നായിരുന്നു അഭ്യൂഹങ്ങള്‍. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങായി ആഘോഷിക്കാനൊരുങ്ങുന്ന വിവാഹം യൂറോപ്പില്‍ നടക്കുമെന്നും സ്ഥലം നേരില്‍ കണ്ട് ഉറപ്പിക്കാനാണ് ഇരുവരും ഒന്നിച്ച് പോയതെന്നായിരുന്നു വാര്‍ത്തകളില്‍. 

എന്നാല്‍ വാര്‍ത്തകളില്‍ സത്യമില്ലെന്നാണ് ആലിയയുടെ പ്രതികരണം. ഇതെല്ലാം വെറും അസംബന്ധമാണെന്നും അവധി ആഘോഷിക്കാനാണ് തങ്ങളള്‍ യൂറോപ്പില്‍ പോയതെന്നും ആലിയ പറഞ്ഞു. ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളതൊക്കെ പറയുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 

അടുത്തൊന്നും ഇരുവരുടെയും വിവാഹം ഉണ്ടാകില്ലെന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ വര്‍ഷം രണ്‍ബീര്‍-ആലിയ വിവാഹമുണ്ടാകില്ലെന്നാണ് ഇപ്പോള്‍ പുറത്തുരുന്ന റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com