സീന്‍ കഴിഞ്ഞ് നോക്കുമ്പോള്‍ മമ്മൂട്ടിയുടെ വയറ്റില്‍ ചോരപ്പാടുകള്‍ ; അതോടെ തീര്‍ന്നെന്ന് കരുതി : മനസ്സു തുറന്ന് ജോജു ജോര്‍ജ്

ജോസഫ് സിനിമയുടെ 125-ാം വിജയാഘോഷ ചടങ്ങിലായിരുന്നു ജോജുവിന്റെ മനസ്സുതുറക്കല്‍
സീന്‍ കഴിഞ്ഞ് നോക്കുമ്പോള്‍ മമ്മൂട്ടിയുടെ വയറ്റില്‍ ചോരപ്പാടുകള്‍ ; അതോടെ തീര്‍ന്നെന്ന് കരുതി : മനസ്സു തുറന്ന് ജോജു ജോര്‍ജ്


മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിച്ചതിന്റെ അനുഭവം തുറന്നുപറഞ്ഞ് നടന്‍ ജോജു ജോര്‍ജ്ജ്. മമ്മൂട്ടി നായകനായി 2000 ല്‍ റിലീസ് ചെയ്ത ദാദാസാഹിബിലാണ് ആദ്യമായി ഡയലോഗ് പറയാനുള്ള വേഷം ലഭിച്ചത്. ആ സിനിമയുടെ ഷൂട്ടിംഗിനിടെ നടന്ന രസകരമായ സംഭവവും മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ ജോജു വെളിപ്പെടുത്തി. ജോസഫ് സിനിമയുടെ 125-ാം വിജയാഘോഷ ചടങ്ങിലായിരുന്നു ജോജുവിന്റെ മനസ്സുതുറക്കല്‍. 

1999 ല്‍ ദാദാസാഹിബ് സിനിമയിലാണ് ആദ്യമായി ഡയലോഗ് പറയുന്നത്. അത് തന്നെ വലിയൊരു സന്തോഷമായിരുന്നു. ഇതിന്റെ കൂടെ ഞാന്‍ അഭിനയിക്കേണ്ടത് മമ്മൂട്ടിയെ വയറ്റില്‍ പിടിച്ചുതള്ളി മാറ്റുന്ന രംഗവും. ഞാന്‍ ആത്മാര്‍ത്ഥമായി പിടിച്ചുമാറ്റി. 

സീന്‍ കഴിഞ്ഞ് മമ്മൂക്ക ചെന്നപ്പോള്‍ വിനയന്‍ സാര്‍ ചോദിച്ചു 'എന്തെങ്കിലും പറ്റിയോന്ന്?'. മമ്മൂക്ക ഷര്‍ട്ട് പൊക്കി നോക്കിയപ്പോള്‍, വയറ്റില്‍ ഞാന്‍ പിടിച്ച രണ്ട് ഭാഗത്തും ചോര തടിച്ച് കിടക്കുന്നതാണ് കണ്ടത്. എന്റെ ആത്മാര്‍ത്ഥ മുഴുവന്‍ ഞാന്‍ മമ്മൂക്കയുടെ വയറ്റിലാണ് കൊടുത്തത്. ആ പാട് കണ്ടപ്പോള്‍ എന്റെ കാര്യം ഇതോടെ തീര്‍ന്നു എന്നാണ് വിചാരിച്ചത്. എന്നാല്‍ എന്റെ മുഖത്ത് നോക്കി ചിരിക്കുകയാണ് അദ്ദേഹം ചെയ്തത്. ജോജു പറഞ്ഞു. 

നല്ല സിനിമയുടെ വിജയമാണ് ജോസഫിന്റെ വിജയമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ മമ്മൂട്ടി പറഞ്ഞു. വിജയങ്ങള്‍ വളരെ ചെറുതാവുന്ന കാലത്താണ് ഇതുപോലൊരു വലിയ വിജയമുണ്ടാകുന്നത്. സിനിമ വലതും ചെറുതെന്നുമില്ല, നല്ലതും ചീത്തയെന്നുമേ ഒള്ളൂ. മേന്മ കൊണ്ടാണ് ഓരോ സിനിമയും വലുതാകുന്നത്. ഇതില്‍ അഭിനയിച്ച ആളുകളെല്ലാം വളരെ നന്നായി. തിരക്കഥയിലും പുതിയൊരു സമീപനമുണ്ടായിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com