കാത്തിരിപ്പ് നീളും; ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം ജൂലൈയില്‍ തിയറ്ററിലെത്തില്ല 

ക്രിക്കറ്റ് ലോകകപ്പ് മുന്നില്‍കണ്ടാണ് സിനിമയുടെ റിലീസ് നീട്ടിവെച്ചിരിക്കുന്നത്
കാത്തിരിപ്പ് നീളും; ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം ജൂലൈയില്‍ തിയറ്ററിലെത്തില്ല 

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രം ദി സോയ ഫാക്ടറിന്റെ റിലീസ് തിയതി വീണ്ടും നീട്ടി. വരാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് മുന്നില്‍കണ്ടാണ് സിനിമയുടെ റിലീസ് നീട്ടിവെച്ചിരിക്കുന്നത്. 

ജൂലൈ 14ന് ചിത്രം തിയറ്ററിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സെപ്തംബറോടു കൂടി മാത്രമേ സിനിമ റിലീസ് ചെയ്യുകയൊള്ളു എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

ഇത് ആദ്യമായല്ല ചിത്രത്തിന്റെ റിലീസ് തിയതി നീട്ടുന്നത്. മുമ്പ് ഏപ്രില്‍ അഞ്ചാം തിയതി ചിത്രം ഇറങ്ങുമെന്നാണ് അറിയിച്ചിരുന്നത്. ഇതാണ് പിന്നീട് ജൂലൈയിലേക്ക് നീട്ടിയത്. 

അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്രിക്കറ്റ് താരമായാണ് ദുല്‍ഖര്‍ എത്തുന്നത്. അനുജ ചൗഹാന്റെ സോയ ഫാക്റ്റര്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.സോനം കപൂറാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കാര്‍വാനായിരുന്നു ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം. അമ്രാന്‍ ഖാനൊപ്പമുള്ള ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com