ഇത് ഒര്‍ഹാന്‍ സൗബിന്‍: ജൂനിയറിന് പേരിട്ടു

ഒര്‍ഹാന്‍ സൗബിന്‍ എന്നാണ് താരം കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. മകന്റെ പുതിയ ചിത്രം പങ്കുവച്ചു കൊണ്ടാണ് താരം പേര് വെളിപ്പെടുത്തിയത്.
ഇത് ഒര്‍ഹാന്‍ സൗബിന്‍: ജൂനിയറിന് പേരിട്ടു

ടന്‍ സൗബിന്‍ ഷാഹിറിന് ഒരാണ്‍കുഞ്ഞ് പിറന്നിട്ട് ഏതാനും നാളുകളേ ആയിട്ടുള്ളു. കുഞ്ഞ് ജനിച്ച വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോള്‍ തങ്ങളുടെ കുഞ്ഞ് അതിഥിക്ക് പേര് നല്‍കിയ വിവരവും താരം പുറത്തുവിട്ടിരിക്കുകയാണ്. 

ഒര്‍ഹാന്‍ സൗബിന്‍ എന്നാണ് താരം കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. മകന്റെ പുതിയ ചിത്രം പങ്കുവച്ചു കൊണ്ടാണ് താരം പേര് വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ മെയ് 10നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചത്. 2017 ഡിസംബര്‍ 16 നായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറും തമ്മിലുള്ള വിവാഹം നടന്നത്. 

ഒരു യമണ്ടന്‍ പ്രേമകഥയാണ് സൗബിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വൈറസ്, അമ്പിളി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ജാക്ക് ആന്‍ഡ് ജില്‍, ട്രാന്‍സ്, ജൂതന്‍ എന്നിവയാണ് സൗബിന്റേതായി അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com