എല്ലാ സിനിമയും സുഡാനിയും പറവയും ആയാല്‍ ബോറാണ്; റിയലിസ്റ്റിക് എന്ന പേരില്‍ ബോറടിപ്പിക്കരുതെന്ന് വിഎം വിനു 

ച്ചയായ ജീവിത അവസ്ഥ ഒപ്പിയെടുത്ത് അതേപോലെ അവതരിപ്പിക്കുന്നതല്ല കലയെന്നും സിനിമ എന്നുപറഞ്ഞാല്‍ ഒരു എന്റര്‍ടെയ്‌നറാണെന്നും വിനു 
എല്ലാ സിനിമയും സുഡാനിയും പറവയും ആയാല്‍ ബോറാണ്; റിയലിസ്റ്റിക് എന്ന പേരില്‍ ബോറടിപ്പിക്കരുതെന്ന് വിഎം വിനു 

റിയലിസ്റ്റിക് സിനിമ എന്ന പേരില്‍ ബോറടിപ്പിക്കുന്നതല്ല യഥാര്‍ത്ഥ കലയെന്ന് സംവിധായകന്‍ വി എം വിനു. പച്ചയായ ജീവിത അവസ്ഥ ഒപ്പിയെടുത്ത് അതേപോലെ അവതരിപ്പിക്കുന്നതല്ല കലയെന്നും സിനിമ എന്നുപറഞ്ഞാല്‍ ഒരു എന്റര്‍ടെയ്‌നറാണെന്നുമാണ് വിനുവിന്റെ വാക്കുകള്‍. 

"കലയെന്നുപറഞ്ഞാല്‍ റിയലിസത്തില്‍ നിന്നും നമ്മളൊരു കലാകാരന്റെ കാഴ്ചപാടില്‍ ചാര്‍ത്തി നല്‍കുന്ന നിറങ്ങളാണ്. അതാണ് യഥാര്‍ത്ഥ കല. അല്ലാതെ റിയലിസ്റ്റിക് സിനിമ എന്ന പേരില്‍ ബോറടിപ്പിക്കുന്നതല്ല. ഇപ്പോള്‍ തന്നെ ആളുകള്‍ക്ക് അത് മടുത്തുകഴിഞ്ഞു",  വിനു പറഞ്ഞു.

എല്ലാകാലത്തും ന്യൂജനറേഷനും റിയലിസ്റ്റിക്കുമായ സിനിമകള്‍ ഉണ്ടായിരുന്നെന്നും വിനു അഭിപ്രായപ്പെട്ടു. "എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ന്യൂ ജനറേഷന്‍ ആയിരുന്നത് കെ ജി ജോര്‍ജ് സാറാണ്. അദ്ദേഹത്തിന്റെ പഞ്ചവടിപ്പാലത്തിനോടൊന്നും കിടപിടിക്കുന്ന സിനിമകള്‍ വേറെ ഉണ്ടായിട്ടില്ല. ഭരതന്‍, പത്മരാജന്‍, ഐവി ശശി, ലോഹിതദാസ് ഇവരൊക്കെ ഓരോ സമയത്തെയും ന്യൂജനറേഷന്‍കാരാണ്. പക്ഷെ ഇപ്പോള്‍ റിയലിസ്റ്റിക് സിനിമ എന്നൊക്കെ പറഞ്ഞുവരുന്നത്... ഒന്നോ രണ്ടോ സിനിമകളാവാം",അദ്ദേഹം പറഞ്ഞു. 

സുഡാനിയേയും പറവയെയും പോലുള്ള നല്ല സിനിമകള്‍ വന്നിട്ടുണ്ടെന്ന് പറയുമ്പോഴും എല്ലാം സിനിമകളും അതുപോലെ തന്നെ വന്നു കഴിഞ്ഞാല്‍ ഭയങ്കര ബോറാണെന്നും ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിനു കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com