''നിങ്ങള്‍ തമ്മില്‍ ഇങ്ങനൊരു ബന്ധമുണ്ടെന്ന് ഞാന്‍ വിചാരിച്ചില്ല'': മൈ ഗ്രേറ്റ് ഫാദര്‍ ട്രെയ്‌ലര്‍ കാണാം

2 മിനിറ്റ് 21 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ തന്നെ പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള വകയുണ്ട്. 
''നിങ്ങള്‍ തമ്മില്‍ ഇങ്ങനൊരു ബന്ധമുണ്ടെന്ന് ഞാന്‍ വിചാരിച്ചില്ല'': മൈ ഗ്രേറ്റ് ഫാദര്‍ ട്രെയ്‌ലര്‍ കാണാം

യറാമിനെ നായകനാക്കി വീണ്ടുമൊരു ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടി വരുന്നു. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന 'മൈ ഗ്രേറ്റ് ഫാദര്‍' ആണ് പുതിയ ജയറാം ചിത്രം. ഇതിന്റെ രസകരമായ ട്രെയിലര്‍ അണിയറക്കാര്‍ പുറത്തു വിട്ടു. 2 മിനിറ്റ് 21 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ തന്നെ പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള വകയുണ്ട്. 

നര്‍മ്മത്തിനും വൈകാരികതയ്ക്കുമൊക്കെ പ്രാധാന്യമുള്ള ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രമെന്ന് ട്രെയ്‌ലറില്‍ നിന്നും മനസിലാകും. സക്കറിയയുടെ ഗര്‍ഭിണികളും കുമ്പസാരവുമൊക്കെ ഒരുക്കിയ അനീഷ് അന്‍വര്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ചിത്രവുമായി എത്തുകയാണ് മൈ ഗ്രേറ്റ് ഫാദറിലൂടെ.

ബാബുരാജ്, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, വിജയരാഘവന്‍, സലിംകുമാര്‍, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ബൈജു, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com