ബിഎംഡബ്ല്യൂ കാറിന്റെ നമ്പര്‍ പ്ലേറ്റിലും ആരാധന, ഒടുവില്‍ റഹ്മാന്റെ ട്വീറ്റ് 

കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ ഐ ലവ് യു എആര്‍ആര്‍ എന്നാണ് എഴുതിയിരിക്കുന്നത്
ബിഎംഡബ്ല്യൂ കാറിന്റെ നമ്പര്‍ പ്ലേറ്റിലും ആരാധന, ഒടുവില്‍ റഹ്മാന്റെ ട്വീറ്റ് 

വാങ്ങിയ പുത്തല്‍ ബിഎംഡബ്ല്യൂ കാറില്‍ പോലും എആര്‍ റഹ്മാനോടുള്ള ആരാധന വെളിപ്പെടുത്തിയിരിക്കുകയാണ് ചന്ദേര്‍ എന്ന യുവാവ്. കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ ഐ ലവ് യു എആര്‍ആര്‍ എന്നാണ് എഴുതിയിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ചന്ദേര്‍ തന്നെയാണ് കാറിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടത്.

"ഞാന്‍ നിങ്ങളുടെ എപ്പോഴത്തെയും ഏറ്റവും വലിയ ഫാന്‍ ആയിരിക്കും. ഇന്ന് ഞാന്‍ എന്റെ സ്വപ്‌ന കാര്‍ സ്വന്തമാക്കി. ഈ സന്തോഷം ഒരുപാടുനാള്‍ എന്നോടൊപ്പമുണ്ടാകും എന്നെനിക്കറിയാം. എനിക്ക് ആ കാറില്‍ എന്റെ ആരാധനാപാത്രത്തിന്റെ പേര് വേണമായിരുന്നു. താങ്കളുടെ സംഗീതം കൊണ്ട് എന്റെ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയതിന് നന്ദി", എ ആര്‍ റഹ്മാനെ ടാഗ് ചെയ്തുള്ള പോസ്റ്റില്‍ ചന്ദേര്‍ കുറിച്ചു.

പോസ്റ്റുകള്‍ക്ക് മറുപടി കുറിച്ച് സാക്ഷാല്‍ എ ആര്‍ റഹ്മാന്‍ തന്നെ എത്തിയതിന്റെ ആവേശത്തിലാണ് ചന്ദേര്‍. ഇന്‍സ്റ്റഗ്രാമില്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് കമന്റ് ചെയ്ത റഹ്മാന്‍ ട്വിറ്ററില്‍ സുരക്ഷിതമായി വാഹനമോടിക്കൂ എന്ന് കുറിച്ചുകൊണ്ട് പോസ്റ്റ് റീട്വീറ്റ് ചെയ്തു. കാന്‍ ചലച്ചിത്രോത്സവത്തില്‍ തന്റെ സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് റഹ്മാനെങ്കിലും ആരാധകന്റെ സ്‌നേഹത്തിന് മറുപടി കുറിക്കുകയായിരുന്നു അദ്ദേഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com