ഇന്ത്യന്‍ സൈന്യത്തിന്റെ മറ്റൊരു നേട്ടം കൂടി തിയറ്ററുകളിലേക്ക്; സിനിമയാകുന്നത് 1971ലെ കറാച്ചി തുറമുഖ ആക്രമണം 

'നേവി ഡേ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പരസ്യ രംഗത്ത് പ്രശസ്തനായ റസ്‌നീഷ് ഗെയ് ആണ് ഒരുക്കുന്നത്
ഇന്ത്യന്‍ സൈന്യത്തിന്റെ മറ്റൊരു നേട്ടം കൂടി തിയറ്ററുകളിലേക്ക്; സിനിമയാകുന്നത് 1971ലെ കറാച്ചി തുറമുഖ ആക്രമണം 

റാച്ചി തുറമുഖം ആക്രമിച്ച് ഇന്ത്യൻ സേന പാക് സൈന്യത്തെ കീഴ്പ്പെടുത്തിയ വീരകഥ സിനിമയാകുന്നു. 'നേവി ഡേ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പരസ്യ രംഗത്ത് പ്രശസ്തനായ റസ്‌നീഷ് ഗെയ് ആണ് ഒരുക്കുന്നത്. 

അടുത്ത വര്‍ഷം ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലെ അഭിനേതാക്കളെ കുറിച്ചുള്ള വിവരമൊന്നും ഇപ്പോള്‍ ലഭ്യമല്ല. വൈകാതെ ഈ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. 

ടീ സീരിസും എലിപ്‌സിസ് എന്റര്‍ടെയിന്‍മെന്റിന്റെും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സംഭവിച്ച ഏറ്റവും വിജയകരമായ ദൗത്യമായിരുന്നെന്നാണ് നിര്‍മ്മാതാവ് ഭൂഷന്‍ കുമാറിന്റെ വാക്കുകള്‍. ഇന്ത്യന്‍ സൈന്യത്തിന് ഏറ്റുമുട്ടലില്‍ നഷ്ടമുണ്ടായില്ലെന്നും ശത്രുപക്ഷത്ത് നിരവധി അത്യാഹിത സംഭവങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. 

അഭയാര്‍ത്ഥി പ്രശ്‌നമായിരുന്നു 1971ലെ ഇന്തോപാക് യുദ്ധത്തിനു വഴിയൊരുക്കിയത്. ഡിസംബര്‍ മൂന്നിന് ആരംഭിച്ച ഈ യുദ്ധം ഡിസംബര്‍ 16ന് പാക് സൈന്യത്തിന്റെ കീഴടങ്ങലോടെയാണ് അവസാനിച്ചത്. കറാച്ചി തുറമുഖം യുദ്ധത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com