കലാപത്തിന് ഇരയായവരെ നെഞ്ചോടു ചേര്‍ത്തും കണ്ണീരൊഴുക്കിയും മോദി; ആദ്യ വീഡിയോ ഗാനം പുറത്ത്

'ഈശ്വര്‍ അള്ളാ' എന്നു തുടങ്ങുന്ന ഗാനത്തില്‍ കലാപങ്ങളില്‍ ഇരയായവരെ ആശ്വസിപ്പിക്കുകയും അവര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുകയും ചെയ്യുന്ന മോദിയെയാണ് കാണുന്നത്
കലാപത്തിന് ഇരയായവരെ നെഞ്ചോടു ചേര്‍ത്തും കണ്ണീരൊഴുക്കിയും മോദി; ആദ്യ വീഡിയോ ഗാനം പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പിഎം നരേന്ദ്ര മോദിയിലെ വീഡിയോ ഗാനം പുറത്ത്. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലുള്ള ഗാനമാണ് പുറത്തുവിട്ടത്. 'ഈശ്വര്‍ അള്ളാ' എന്നു തുടങ്ങുന്ന ഗാനത്തില്‍ കലാപങ്ങളില്‍ ഇരയായവരെ ആശ്വസിപ്പിക്കുകയും അവര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുകയും ചെയ്യുന്ന മോദിയെയാണ് കാണുന്നത്. ബോളിവുഡ് താരം വിവേക് ഒബ്രോയാണ് മോദിയുടെ വേഷത്തില്‍ എത്തുന്നത്. 

ലവ്രാജിന്റെ വരികള്‍ക്ക് ഹിതേഷ് മോദകാണ് സംഗീതം നല്‍കിയിരിക്കുന്നത്. സുവര്‍ണ തിവാരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കലാപത്തില്‍ ഗുജറാത്ത് കത്തുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനും ഇരകളെ സാന്ത്വനിപ്പിക്കാനും ഇറങ്ങുന്ന മുഖ്യമന്ത്രിയായാണ് മോദിയെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഭീകരാക്രമണം തടയുന്നതിനായി നിര്‍ദേശങ്ങള്‍ നല്‍കുന്നതും കാണാം. 

ഒമങ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോദിയുടെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കം മുതല്‍ പ്രധാനമന്ത്രിയാവുന്നതുവരെയുള്ള കാര്യങ്ങളാണ് കാണിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ഇടയില്‍ ചിത്രം റിലീസ് ചെയ്യിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ പദ്ധതി. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടയുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മേയ് 24 നാണ് പിഎം നരേന്ദ്ര മോദി തീയെറ്ററില്‍ എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com