ഐറയിലെ കുട്ടി നയന്‍താര ഗബ്രിയേല സെലസ് വിവാഹിതയാകുന്നു

അടുത്തവര്‍ഷം ജനുവരിയില്‍ വിവാഹമുണ്ടാകുമെന്ന് ഗബ്രിയേല വ്യക്തമാക്കി
ഐറയിലെ കുട്ടി നയന്‍താര ഗബ്രിയേല സെലസ് വിവാഹിതയാകുന്നു

യന്‍താര പ്രധാന വേഷത്തില്‍ എത്തിയ ഹൊറര്‍ ചിത്രം ഐറയില്‍ താരത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ച ഗബ്രിയേല സെലസ് വിവാഹിതയാകുന്നു. അടുത്ത സുഹൃത്തായ ആകാശാണ് വരന്‍. വിവാഹ നിശ്ചയം കഴിഞ്ഞു. ഇരുവരും നീണ്ടനാളായി പ്രണയത്തിലായിരുന്നു. 

ഗബ്രിയേല തന്നെയാണ് വിവാഹ വാര്‍ത്തകള്‍ ആരാധകരോട് പങ്കുവെച്ചത്. ആകാശിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചു. അടുത്തവര്‍ഷം ജനുവരിയില്‍ വിവാഹമുണ്ടാകുമെന്ന് ഗബ്രിയേല വ്യക്തമാക്കി. ഛായാഗ്രാഹകനാണ് ആകാശ്. തന്റെ പങ്കാളി സിനിമയില്‍ നിന്നുള്ള വ്യക്തിയായതില്‍ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. 

വിജയ് ടിവിയിലെ റിയാലിറ്റി ഷോയിലൂടെയാണ് ഗബ്രിയേല പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. മോഡലിങ് രംഗത്ത് സജീവമായ ഗബ്രിയേലയുടെ ആദ്യ ചിത്രമാണ് ഐറ. സര്‍ജുന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഭവാനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഐറയിലെ പ്രകടനത്തിന് ഗബ്രിയേല ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. കറുപ്പ് നിറത്തിലുള്ളവര്‍ നേരിടുന്ന ചോദ്യങ്ങളെക്കുറിച്ചുള്ള ഗബ്രിയേലയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കറുപ്പഴകി എന്നാണ് ഗബ്രിയേലയുടെ ഇന്‍സ്റ്റഗ്രാമിലെ പേര്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com