കത്രീന കൈഫിന് ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് സല്‍മാന്‍ ഖാന്‍; പ്രതികരിച്ച് നടി 

ഭാരതിലെ അഭിനയത്തിന് കത്രീനയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു സല്‍മാന്റെ വാക്കുകള്‍
കത്രീന കൈഫിന് ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് സല്‍മാന്‍ ഖാന്‍; പ്രതികരിച്ച് നടി 

ലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ഭാരത് എന്ന ചിത്രത്തിലൂടെ സല്‍മാന്‍ ഖാനും കത്രീന കൈഫും വീണ്ടും ഒന്നിച്ചെത്തുകയാണ്. പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനവുമെല്ലാം ഇതിനോടകം മികച്ച പ്രതികരണം നേടിക്കഴിഞ്ഞു. സിനിമയിലെ കത്രീനയുടെ പ്രകടനത്തെ അഭനന്ദിച്ചുകൊണ്ടായിരുന്നു സല്‍മാന്റെ വാക്കുകളേറെയും. ഭാരതിലെ അഭിനയത്തിന് കത്രീനയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു സല്‍മാന്റെ വാക്കുകള്‍. താരത്തിന്റെ ഈ അഭിപ്രായപ്രകടനത്തോടുള്ള കത്രീനയുടെ പ്രതികരണമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. 

"ഇതൊരു വലിയ യാത്ര തന്നെയായിരുന്നു. അതുകൊണ്ട് ഈ സിനിമയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം നമ്മള്‍ ഈ സിനിമയ്ക്ക് വേണ്ടി ഇട്ട സ്‌നേഹവും പ്രയത്‌നവുമൊക്കെ മനസ്സിലാകും. എല്ലാവരും അവരുടെ ഹൃദയവും ആത്മാവും സമര്‍പ്പിച്ച് ചെയ്ത ചിത്രമാണ് ഇത്. ഞാനും അലിയും ഈ കഥാപാത്രത്തിനായി എടുത്ത കഷ്ടപാടുകളും ഈ കഥാപാത്രത്തെ എനിക്കും സിനിമയ്ക്കും യോജിക്കുന്ന തരത്തിലാക്കിയെടുക്കാന്‍ നടത്തിയ പരിശ്രമവുമെല്ലാം കണ്ട വ്യക്തിയാണ് സല്‍മാന്‍", സല്‍മാന്റെ അഭിപ്രായത്തോട് പ്രതികരിച്ച് കത്രീന പറഞ്ഞു. 

അതേസമയം യഥാര്‍ത്ഥ പരീക്ഷ ഭാരതിലെ തന്റെ കഥാപാത്രത്തോടുള്ള പ്രേക്ഷകരുടെ പ്രതികരണമാണെന്നും തന്നെ സംബന്ധിച്ചിടത്തോളം അതാണ് ഏറ്റവും പ്രധാനമെന്നും കത്രീന പറഞ്ഞു. 

സല്‍മാനും കത്രീനയും ഒന്നിച്ചഭിനയിച്ച ടൈഗര്‍ സിന്ദാ ഹെയുടെ മികച്ച വിജയത്തിന് പിന്നാലെയാണ് ഇരുവരും ഒന്നിക്കുന്ന ഭാരത് റിലീസിനൊരുങ്ങുന്നത്. ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിലൂടെ ഇന്ത്യയുടെ ചരിത്രം പറഞ്ഞുപോകുന്ന സിനിമയാണ് ഭാരത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com