കാന്‍ അത്താഴവിരുന്നിനിടെ നടി എല്ലേ ഫാനിങ് തലകറങ്ങി വീണു

ഇത്തവണത്തെ കാന്‍ ജൂറിയിലെ അംഗമായ എല്ലേ ഫാനിങ് ആണ് മോഹാലാസ്യപ്പെട്ടു വീണത്
കാന്‍ അത്താഴവിരുന്നിനിടെ നടി എല്ലേ ഫാനിങ് തലകറങ്ങി വീണു

വാഷിങ്ടണ്‍: കാന്‍ അത്താഴവിരുന്നിനിടെ, അമേരിക്കന്‍ നടി തലകറങ്ങി വീണു.ഇത്തവണത്തെ കാന്‍ ജൂറിയിലെ അംഗമായ എല്ലേ ഫാനിങ് ആണ് മോഹാലാസ്യപ്പെട്ടു വീണത്. എന്നാല്‍ അവര്‍ ആരോഗ്യം വീണ്ടെടുത്തായാണ് റിപ്പോര്‍ട്ടുകള്‍. 

ചോപാര്‍ഡ് ട്രോഫി അത്താഴവിരുന്നിനിടെയാണ് സംഭവം. അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ റൂമില്‍ ഒത്തുകൂടിയ ഒട്ടുമിക്ക ആളുകളുടെയും  ശ്രദ്ധയില്‍ ഇക്കാര്യം പെട്ടില്ല.തലകറങ്ങി വീണ ഉടന്‍ തന്നെ അവര്‍ ആരോഗ്യം വീണ്ടെടുത്തതായി കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. അതേസമയം 21 കാരിയായ നടി തലകറങ്ങി വീണ കാര്യം വ്യാപകമായാണ് പ്രചരിച്ചത്.

താന്‍ മോഹാലാസ്യപ്പെട്ടു വീണ കാര്യം നടി തന്നെ സ്ഥിരീകരിച്ചു. താന്‍ തലകറങ്ങി വീണെന്ന് പറഞ്ഞ നടി ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ചിത്രം സഹിതം ഇന്‍സ്്റ്റാഗ്രാമില്‍ പങ്കുവെച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com