നടന്‍ ഇമ്രാന്‍ ഖാനും ഭാര്യ അവന്തികയും വേര്‍പിരിഞ്ഞു

2011 ലാണ് നടിയായ അവന്തിക മാലിക്കിനെ ഇമ്രാന്‍ വിവാഹം കഴിക്കുന്നത്
നടന്‍ ഇമ്രാന്‍ ഖാനും ഭാര്യ അവന്തികയും വേര്‍പിരിഞ്ഞു

ബോളിവുഡ് നടനും അമീര്‍ ഖാന്റെ അനന്തിരവനുമായ ഇമ്രാന്‍ ഖാന്‍ വിവാഹമോചിതനാകുന്നതായി റിപ്പോര്‍ട്ട്. 2011 ലാണ് നടിയായ അവന്തിക മാലിക്കിനെ ഇമ്രാന്‍ വിവാഹം കഴിക്കുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഇരുവര്‍ക്കും അഞ്ച് വയസുകാരിയായ മകളുണ്ട്. 

അവന്തിക മാലിക്ക് മകള്‍ ഇമാരയേയും കൊണ്ട് ഇമ്രാന്റെ വീട്ടില്‍ നിന്ന് മാതാപിതാക്കളുടെ അടുത്തേക്ക് മാറിയെന്നാണ് റിപ്പോര്‍ട്ട്. പരസ്പരം പൊരുത്തപ്പെട്ട് ജീവിക്കാന്‍ സാധിക്കാത്തതിനാലാണ് ഇരുവരും വേര്‍പിരിയുന്നതെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു. ഇരുവരും വേര്‍പിരിയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സിനിമലോകത്തെയും ആരാധകരേയും ഞെട്ടിച്ചിരിക്കുകയാണ്. 

2015 ല്‍ പുറത്തിറങ്ങിയ കട്ടി ബട്ടിയാണ് ഇമ്രാന്റെ അവസാനത്തെ ചിത്രം. ഇതില്‍ കങ്കണ റണൗത്തിനൊപ്പമാണ് ഇമ്രാന്‍ എത്തിയത്. ഇത് ബോക്‌സ്ഓഫീസില്‍ തകര്‍ച്ചയായിരുന്നു. 1988 ല്‍ ബാലതാരമായാണ് സിനിമയില്‍ എത്തുന്നത്. ജാനെ തു യാ ജാനെ നാ എന്ന ചിത്രത്തിലൂടെയാണ് നായകനായി എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com