ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടാ; പതിവ് തെറ്റിച്ചില്ല, ആശംസയുമായി സെവാഗ്‌

മോളിവുഡിന്റെ രാജാവിന് ജന്മദിനാശംസകള്‍ എന്നെല്ലാമാണ് അന്ന് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്
ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടാ; പതിവ് തെറ്റിച്ചില്ല, ആശംസയുമായി സെവാഗ്‌

ഇത്തവണയും പതിവ് തെറ്റിയില്ല, മെയ് 21ന്റെ പ്രത്യേകത ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് മറന്നുമില്ല. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന് ജന്മദിനാശംസയുമായി സെവാഗ് എത്തി. 

ലാലേട്ടന്‍ എന്ന വിളിയുമായിട്ടാണ് എന്നും മോഹന്‍ലാലിന് സെവാഗ് ജന്മദിനാശംസ നേരുന്നത്. ഇത്തവണയും ആ വിളി വീണ്ടും കേള്‍ക്കാനായതിന്റെ കൗതുകത്തിലാണ് ആരാധകര്‍. സന്തോഷം നിറഞ്ഞ വര്‍ഷമാവട്ടെ മുന്നിലുള്ളത് എന്നാണ് മോഹന്‍ലാലിന് ആശംസ നേര്‍ന്ന് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. 

മുന്‍ വര്‍ഷങ്ങളിലും മോഹന്‍ലാലിന് ജന്മദിനാശംസ നേര്‍ന്ന് സെവാഗ് എത്തിയിരുന്നു. മോളിവുഡിന്റെ രാജാവിന് ജന്മദിനാശംസകള്‍ എന്നെല്ലാമാണ് അന്ന് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. 59ാം ജന്മദിനം ആഘോഷിക്കുന്ന മോഹന്‍ലാലിനുള്ള ആശംസകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com