ഗായികയോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടു, അയച്ച് കൊടുക്കുകയും ചെയ്തു: പക്ഷേ ചിത്രം കണ്ടാല്‍ ഞെട്ടും

നഗ്‌നചിത്രങ്ങള്‍ അയച്ചുതരാന്‍ ആവശ്യപ്പെട്ട് മെസേജ് അയച്ച യുവാവിന് ചിന്‍മയി നല്‍കിയ മറുപടിയാണ് രസകരം.
ഗായികയോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടു, അയച്ച് കൊടുക്കുകയും ചെയ്തു: പക്ഷേ ചിത്രം കണ്ടാല്‍ ഞെട്ടും

നിക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് മീടു കാംപെയ്‌ന് തുടക്കം കുറിച്ച ഗായികയാണ് ചിന്മയി. ഗാനരചയിതാവ് വൈരമുത്തു, നടന്‍ രാധാ രവി എന്നിവര്‍ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ചിന്മയി ഉന്നയിച്ചത്. ഇതിന്റെ പേരില്‍ ചിന്‍മയിക്ക് ചലച്ചിത്രമേഖലയില്‍ നിന്നും അവസരങ്ങള്‍ നഷ്ടപ്പെടുക വരെയുണ്ടായി.

ഇപ്പോള്‍ ചിന്‍മയി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. തനിക്ക് സമൂഹമാധ്യമത്തില്‍ വന്ന അസഭ്യ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയച്ചാണ് താരത്തിന്റെ പ്രതികരണം. ആരോപണങ്ങള്‍ക്കൊപ്പം വിവാദങ്ങളും ശക്തമായപ്പോള്‍ തനിക്ക് സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല സന്ദേശങ്ങളും അസഭ്യ കമന്റുകളും വരാറുണ്ടെന്ന് ചിന്മയി നേരത്തേ വെളിപ്പെടുത്തിയിരുന്നു. 

നഗ്‌നചിത്രങ്ങള്‍ അയച്ചുതരാന്‍ ആവശ്യപ്പെട്ട് മെസേജ് അയച്ച യുവാവിന് ചിന്‍മയി നല്‍കിയ മറുപടിയാണ് രസകരം. ന്യൂഡ് ലിപ്സ്റ്റികുകളുടെ ചിത്രം അയച്ചു കൊടുത്താണ് ചിന്‍മയി അയാളുടെ ആഗ്രഹം സാധിപ്പിച്ചുകൊടുത്തത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് ട്വീറ്റ് ചെയ്യാനും ചിന്‍മയി മറന്നില്ല. 

കഴിഞ്ഞ ഒക്ടോബറിലാണ് വൈരമുത്തുവിനെതിരെ  ലൈംഗികാരോപണങ്ങളുമായി ചിന്മയി രംഗത്തെത്തിയത്. സ്വിറ്റ്‌സര്‍ലന്റിലെ ഒരു പരിപാടിക്കിടെ വൈരമുത്തുവിനെ ഒരു ഹോട്ടലില്‍ ചെന്ന് കാണണമെന്നാവശ്യവുമായി സംഘാടകരിലൊരാള്‍ സമീപിച്ചുവെന്നാണ് ഗായിക ആരോപിച്ചത്. 

വൈരമുത്തുവിനെതിരേ ദേശീയ വനിതാ കൗണ്‍സിലിലടക്കം പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെ അവര്‍ സ്വീകരിച്ചിട്ടില്ലെന്ന് ചിന്‍മയി പറയുന്നു. കേന്ദ്രമന്ത്രി മനേക ഗാന്ധി ഈ വിഷയത്തില്‍ ഇടപ്പെട്ടുവെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. 

ഇതിന് ശേഷമാണ് നടന്‍ രാധാ രവിക്കെതിരെ ചിന്‍മയി രംഗത്തെത്തിയത്. തന്നോടും സഹപ്രവര്‍ത്തകരോടും രാധാരവി ഒരുപാട് തവണ മോശമായി പെരുമാറിയിട്ടുണ്ടെന്ന് ചിന്‍മയി പറഞ്ഞു. വെളിപ്പെടുത്തലുകള്‍ക്ക് തൊട്ടുപിന്നാലെ സിനിമയില്‍ ഡബ്ബ് ചെയ്യുന്നതില്‍ നിന്ന് ചിന്‍മയിക്ക് വിലക്ക് വന്നു. തമിഴ്‌നാട് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ മേധാവിയാണ് രാധാ രവി. ചിന്‍മയി സംഘടനയില്‍ അംഗമല്ല, വിലക്കിയത് അതുകൊണ്ടാണെന്നായിരുന്നു രാധാരവിയുടെ വിശദീകരണം.

നയന്‍താരയെയും പൊള്ളാച്ചി പീഡനത്തിന് ഇരയായവരെയും രാധാരവി അധിക്ഷേപിച്ചത് ഏറെ വിവാദമായ സംഭവമായിരുന്നു. മോശം പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാ-രാഷ്ട്രീയ രംഗത്ത് നിന്നുള്ളവര്‍ രാധാരവിക്കെതിരേ രംഗത്ത് വരികയും ഡിഎംകെയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com