ആ തീരുമാനം എന്റേത്, എന്റേതു മാത്രം:  കരിഷ്മ

എന്നാലിപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം താരം തിരിച്ച് വരവിനൊരുങ്ങുമ്പോള്‍ ഇത്രയും കാലം അഭിനയിക്കാത്തതിന്റെ കാരണം തുറന്നു പറയുകയാണ്.
ആ തീരുമാനം എന്റേത്, എന്റേതു മാത്രം:  കരിഷ്മ

'ദില്‍ തോ പാഗല്‍ ഹേയ്' എന്ന ചിത്രവും ഗാനവും മറക്കാത്തവര്‍ക്ക് കരിഷ്മ കപൂറിനെയും മറക്കാനാവില്ല. നിരവധി നല്ല ചിത്രങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിച്ചശേഷം താരം ചലച്ചിത്രമേഖലയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. ഏഴ് വര്‍ഷത്തോളമായി കരിഷ്മ അഭിനയം താല്‍കാലികമായി നിര്‍ത്തിയിട്ട്. 

എന്നാലിപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം താരം തിരിച്ച് വരവിനൊരുങ്ങുമ്പോള്‍ ഇത്രയും കാലം അഭിനയിക്കാത്തതിന്റെ കാരണം തുറന്നു പറയുകയാണ്. താല്‍കാലികമായിട്ടാണെങ്കിലും അഭിനയം നിര്‍ത്തിയത് തന്റെ ചോയ്‌സ് ആയിരുന്നു എന്നാണ് കരിസ്മ പറയുന്നത്. 

തന്റെ കുട്ടികളെ നോക്കാന്‍ വേണ്ടിയിട്ടായിരുന്നു താരം വലിയൊരു ഇടവേള എടുത്തത്. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായതിന് ശേഷം പരസ്യ ചിത്രങ്ങളും ഫാഷനും മറ്റ് ഇവന്റ്‌സുമൊക്കെയായിരുന്നു കരിസ്മയുടെ പ്രവര്‍ത്തന മേഖല.

'സിനിമ നമ്മളുടെ ഉള്ളില്‍ ദൃഢമായി ഉണ്ടാകുന്ന ഒന്നാണ്. വളരെ ചെറുപ്പത്തിലേ ഞാന്‍ അഭിനയിക്കാന്‍ തുടങ്ങി. വീട്ടില്‍ എല്ലാവരും സിനിമയുമായി ബന്ധമുള്ളവരായിരുന്നു. അതുകൊണ്ട്തന്നെ സിനിമ എന്റെ ഉള്ളില്‍ ശക്തമായി വേരുറപ്പിച്ചു. അതുകൊണ്ട്, എന്റെ കുട്ടികള്‍ക്കും അത് ലഭിച്ചിട്ടുണ്ടാകും'- കരിഷ്മ വ്യക്തമാക്കി.

സമീറയും കിയാനുമാണ് കരിസ്മയുടെ മക്കള്‍. ഭര്‍ത്താവ് സഞ്ജയ് കപൂറുമായി 2016ല്‍ വിവാഹമോചിതയായതാണ് ഇവര്‍. താന്‍ തിരിച്ച് വരുന്നതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് തന്റെ മക്കള്‍ ആയിരിക്കുമെന്നാണ് കരിസ്മ പറയുന്നത്. ഏതായാലും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള നടിയുടെ തിരിച്ചവരവിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com