ആ നോട്ടം എന്നുമെന്റെ വീക്ക്‌നെസ് ആയിരുന്നു: കണ്ണിറുക്കലിന് പിറകെ പ്രിയയുടെ കള്ളനോട്ടം, ഏറ്റെടുത്ത് ആരാധകര്‍

പ്രിയ അറിയാതെ സുഹൃത്ത് വീഡിയോ എടുക്കുന്നതും ക്യാമറ തന്നെ ശ്രദ്ധിക്കുന്നതായി കാണുമ്പോള്‍ പ്രിയയുടെ രസകരമായ മുഖഭാവങ്ങളും ഡയലോഗുമാണ് വീഡിയോയില്‍ ഉള്ളത്.
ആ നോട്ടം എന്നുമെന്റെ വീക്ക്‌നെസ് ആയിരുന്നു: കണ്ണിറുക്കലിന് പിറകെ പ്രിയയുടെ കള്ളനോട്ടം, ഏറ്റെടുത്ത് ആരാധകര്‍

ദ്യത്തെ സിനിമ റിലീസാകുന്നതിന് മുന്‍പ് തന്നെ നടിയെന്ന രീതിയില്‍ ഏറെ പ്രശസ്തി നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒരു കണ്ണിറുക്കല്‍ രംഗത്തിന്റെ പേരിലാണ് താരം പ്രശസ്തയായത്. ഇപ്പോഴിതാ മറ്റൊരു വ്യത്യസ്ത എക്‌സ്പ്രഷനുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകരുടെ സ്വന്തം പ്രിയ.

പ്രിയയുടെ ഒരു കാന്‍ഡിഡ് വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ടിക്‌ടോക്കിലാണ് പ്രിയയുടെ വീഡിയോ വന്നിരിക്കുന്നത്. പ്രിയ അറിയാതെ സുഹൃത്ത് വീഡിയോ എടുക്കുന്നതും ക്യാമറ തന്നെ ശ്രദ്ധിക്കുന്നതായി കാണുമ്പോള്‍ പ്രിയയുടെ രസകരമായ മുഖഭാവങ്ങളും ഡയലോഗുമാണ് വീഡിയോയില്‍ ഉള്ളത്. 'ആ നോട്ടം, എന്റെ സാറേ.. എന്നുമെന്റെ വീക്ക്‌നെസ് ആയിരുന്നു,' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ടിക് ടോകില്‍ പങ്കുവെച്ചിരിക്കുന്നത്. 

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പ്രിയയെ ലോകോത്തര താരമാക്കി മാറ്റിയ 'ഒരു അഡാര്‍ ലവ്' റിലീസിനെത്തിയത്. ഇത് റിലീസ് ആകുന്നതിന് മുന്‍പ് തന്നെ താരം ബോളിവുഡിലും ചുവടുവെച്ചിരുന്നു. 'ശ്രീദേവി ബംഗ്ലാവ്' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിലാണ് പ്രിയയ്ക്ക് അവസരം ലഭിച്ചത്. 

ആദ്യടീസര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ തന്നെ ശ്രീദേവി ബംഗ്ലാവ് വിവാദങ്ങളുടെ നിഴലിലാണ്. ബോളിവുഡ് ഇതിഹാസതാരം ശ്രീദേവിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നതെന്ന അഭ്യൂഹങ്ങളാണ് ചിത്രത്തെ വിവാദമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com