ഭാരതില്‍ അഭിനയിക്കാന്‍ ചിലര്‍ ഭര്‍ത്താവിനെ വരെ ഉപേക്ഷിക്കുമെന്ന് സല്‍മാന്‍ ഖാന്‍: പ്രിയങ്ക ചോപ്രക്കെതിരെ കടുത്ത വിമര്‍ശനം

അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹത്തോടനുബന്ധിച്ചായിരുന്നു പ്രിയങ്ക ഭാരതില്‍നിന്ന് പിന്മാറിയതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഭാരതില്‍ അഭിനയിക്കാന്‍ ചിലര്‍ ഭര്‍ത്താവിനെ വരെ ഉപേക്ഷിക്കുമെന്ന് സല്‍മാന്‍ ഖാന്‍: പ്രിയങ്ക ചോപ്രക്കെതിരെ കടുത്ത വിമര്‍ശനം

ലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സല്‍മാന്‍ ഖാന്‍ ചിത്രം 'ഭാരതില്‍' നിന്ന് പ്രിയങ്ക ചോപ്ര പിന്‍മാറിയത് ആറ് മാസങ്ങള്‍ക്ക് മുന്‍പാണ്. പ്രത്യേകിച്ച് കാരണങ്ങളൊന്നും പറയാതെ താരം ചിത്രത്തില്‍ നിന്ന് ഒഴിഞ്ഞത് അണിയറ പ്രവര്‍ത്തകര്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കി. തുടര്‍ന്ന് നടി കത്രീന കയ്ഫ് ആണ് പ്രിയങ്കയുടെ വേഷം അഭിനയിക്കാന്‍ രംഗത്തെത്തിയത്. 

അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹത്തോടനുബന്ധിച്ചായിരുന്നു പ്രിയങ്ക ഭാരതില്‍നിന്ന് പിന്മാറിയതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെ സിനിമയെക്കാളും തന്റെ വിവാഹത്തിന് പ്രധാന്യം നല്‍കിയ പ്രിയങ്കയുടെ തീരുമാനത്തെ വിമര്‍ശിച്ച് നടന്‍ സല്‍മാന്‍ ഖാന്‍ രംഗത്തെത്തിയിരിക്കുകയാണ്. 

'ഭാരതിനായി എന്തും നല്‍കാന്‍ ആളുകള്‍ തയ്യാറാണ്. ചിലപ്പോള്‍ ഭര്‍ത്താവിനെ വരെ ഉപേക്ഷിക്കാന്‍. അപ്പോഴാണ് പ്രിയങ്ക ചിത്രം തന്നെ ഉപേക്ഷിച്ചത്. നന്ദി പ്രിയങ്ക, ഞാനെന്നും അവരോട് കടപ്പെട്ടിരിക്കും. എന്തെന്നാല്‍ അവര്‍ കാരണമാണ് ചിത്രത്തില്‍ നായികയായി കത്രീന കെയ്ഫ് എത്തിയത്. ചിത്രത്തില്‍നിന്ന് പ്രിയങ്ക പിന്മാറിയിരുന്നില്ലെങ്കില്‍ കത്രീനയെ എങ്ങനെ ചിത്രത്തില്‍ അഭിനയിപ്പിക്കും'- സല്‍മാന്‍ ഖാന്‍ പറഞ്ഞതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  
 
പ്രിയങ്കയുടെ സൗകര്യത്തിനനുസരിച്ച് ചിത്രീകരണത്തിന്റെ തീയ്യതി മാറ്റാമെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍ക്ക് എത്ര സമയം വേണ്ടിവരുമെന്ന് തനിക്കറിയില്ലെന്നായിരുന്നു എന്നായിരുന്നു പ്രിയങ്കയുടെ മറുപടിയെന്നും സല്‍മാന്‍ കുറ്റപ്പെടുത്തി. ഭാരതിന്റെ ട്രെയിലര്‍ ഇറങ്ങിയിട്ട് ഇതുവരെ പ്രിയങ്ക തന്നെ വിളിച്ചില്ലെന്നും സല്‍മാന്‍ ഖാന്‍ പരാതിപ്പെട്ടു.  

ചിത്രത്തില്‍ നിന്ന പ്രിയങ്ക പിന്മാറിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. വിവാഹനിശ്ചയം കാരണമാണ് സിനിമയില്‍ നിന്ന് പുറത്ത് പോകുന്നതെന്ന് പ്രിയങ്ക തങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഒരു മുന്നറിയിപ്പും നല്‍കാതെ ചിത്രത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത് ഒട്ടും ശരിയായില്ലെന്ന് സിനിമയുടെ സഹനിര്‍മാതാവായ നിഖില്‍ നമിത് ട്വീറ്റ് ചെയ്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com