മുഖത്തോട് മുഖം നോക്കി സോനവും ദുല്‍ഖറും: 'ദ സോയ ഫാക്റ്റര്‍' സെപ്റ്റംബറില്‍

ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖര്‍ ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.
മുഖത്തോട് മുഖം നോക്കി സോനവും ദുല്‍ഖറും: 'ദ സോയ ഫാക്റ്റര്‍' സെപ്റ്റംബറില്‍

ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് 'ദ സോയ ഫാക്ടര്‍'. ഡിക്യു ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചരിക്കുകയാണ്. താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് തീയതി പുറത്തു വിട്ടത്.

സെപ്റ്റംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖര്‍ ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. സോനം കപൂറിനൊപ്പം മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന ഒരു പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുല്‍ഖര്‍ 'ദ സോയ ഫാക്റ്ററി'ല്‍ എത്തുന്നത്. സോനം കപൂറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാവുന്നത്. സോയ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സോനം അവതരിപ്പിക്കുന്നത്. പ്രണയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ്.

അനുജ ചൗഹാന്‍ എഴുതിയ 'ദ സോയ ഫാക്ടര്‍' എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അഭിഷേക് ശര്‍മയാണ്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച പെണ്‍കുട്ടി, പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള്‍ ടീമിന്റെ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com