തോറ്റവര്‍ക്കൊപ്പം, നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പം: കൂടുതല്‍ കരുത്തോടെ തിരിച്ച് വരണമെന്ന് ആഷിഖ് അബു

താന്‍ നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പമാണെന്നും കൂടുതല്‍ കരുത്തോടെ തിരിച്ച് വരണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
തോറ്റവര്‍ക്കൊപ്പം, നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പം: കൂടുതല്‍ കരുത്തോടെ തിരിച്ച് വരണമെന്ന് ആഷിഖ് അബു

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വിജയിച്ചവരെ അഭിനന്ദിച്ച് എത്തുന്നവര്‍ക്കിടയില്‍ തോറ്റവര്‍ക്കൊപ്പം നിന്ന് സംവിധായകന്‍ ആഷിക് അബു. താന്‍ നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പമാണെന്നും കൂടുതല്‍ കരുത്തോടെ തിരിച്ച് വരണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

എറണാകുളത്ത് വിജയിച്ച ഹൈബിയെയും യുഡിഎഫിന്റെ രമ്യ ഹരിദാസിനെയും ആശംസിച്ചുകൊണ്ടാണ് ആഷിഖിന്റെ എഴുത്ത്. 

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ.

തോറ്റവർക്കൊപ്പം.
ഇനിയും പൊരുതിനേടുമെന്ന് ആവർത്തിക്കുന്ന ഇടതുകേരളത്തിനൊപ്പം.
നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പം.
കൂടുതൽ കരുത്തോടെ തിരിച്ചുവരണം. 
എന്റെ മണ്ഡലത്തിൽ അതിശയിപ്പിക്കുന്ന ഭൂരിപക്ഷത്തിൽ വിജയിച്ച ശ്രീ ഹൈബിക്ക് അഭിനന്ദനങ്ങൾ . 
സഖാവ് ആരിഫിനും മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ യു ഡി എഫ് വിജയികൾക്കും വിശിഷ്യാ രമ്യ ഹരിദാസിനും അഭിനന്ദനങ്ങൾ . 
ലാൽ സലാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com