കമ്മട്ടിപ്പാടം ടീം വീണ്ടും; ജുംബാ ലഹരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട്‌ ദുല്‍ഖര്‍ സല്‍മാന്‍

നവാഗതനായ സുഭാഷ് ലളിത സുബ്രഹിമണ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാനാണ് പുറത്തുവിട്ടത്
കമ്മട്ടിപ്പാടം ടീം വീണ്ടും; ജുംബാ ലഹരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട്‌ ദുല്‍ഖര്‍ സല്‍മാന്‍

മ്മട്ടിപാടത്തിലെ അഭിനേതാക്കളെ പ്രധാന വേഷത്തില്‍ എത്തുന്ന ജുംബാ ലഹരിയുടെ ഫെസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നവാഗതനായ സുഭാഷ് ലളിത സുബ്രഹിമണ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാനാണ് പുറത്തുവിട്ടത്. 

കമ്മട്ടിപ്പാടത്തിലെ അഭിനേതാക്കളില്‍ പലരും ജുംബാ ലഹരിയിലുണ്ട്. ചിത്രത്തില്‍ ദുല്‍ഖറിന്റെ ചെറുപ്പം അവതരിപ്പിച്ച ഷാലു റഹിം, മണികണ്ഠന്‍, വിഷ്ണു രഘു, പ്രവീണ്‍, പി, ബാലചന്ദ്രന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പുതുമുഖതാരമാണ് നായികയായി എത്തുന്നത്. 
റെസ്റ്റ്‌ലെസ് മങ്കീസിന്റെ ബാനറില്‍ മഹിയാണ് ചിത്രം നിര്‍മിക്കുന്നത്.  തിരക്കഥയൊരുക്കിയിരിക്കന്നത് ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷ് ലളിത സുബ്രഹ്മണ്യനും ചേര്‍ന്നാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com