'അന്നയ്‌ക്കൊപ്പമാണ് നന്നായി അഭിനയിച്ചത്, ഏറ്റവും കംഫര്‍ട്ടബിള്‍ അവള്‍ക്കൊപ്പം'; മനസു തുറന്ന് ഷെയ്ന്‍

ഏറ്റവും സംതൃപ്തിയോടെ അഭിനയിച്ചത് കുമ്പളങ്ങി നൈറ്റ്‌സായിരുന്നെന്നും താരം പറഞ്ഞു
SHANE
SHANE

ലയാളികളുടെ ഇഷ്ടതാരമാണ് ഷെയിന്‍ നിഗം. താരത്തിന്റെ എല്ലാ ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ അടുത്ത് പുറത്തിറങ്ങിയ ഇഷ്‌കും മികച്ച വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എങ്കിലും കുമ്പളങ്ങി നൈറ്റ്‌സിലെ ബോബിയ്ക്കും ബേബിമോള്‍ക്കും ആരാധകര്‍ ഏറെയാണ്. താന്‍ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും കംഫര്‍ടബിളായി അഭിനയിക്കാന്‍ പറ്റിയത് ബേബി മോളായി എത്തിയ അന്ന ബെന്നിനൊപ്പമാണ് എന്നാണ് ഷെയിന്‍ പറയുന്നത്. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലായി തുറന്നു പറച്ചില്‍. 

ഏറ്റവും സംതൃപ്തിയോടെ അഭിനയിച്ചത് കുമ്പളങ്ങി നൈറ്റ്‌സായിരുന്നെന്നും താരം പറഞ്ഞു. 'ഏറ്റവും ഫ്രീ ആയി, സംതൃപ്തിയോടെ അഭിനയിച്ച സിനിമ കുമ്പളങ്ങി നെറ്റ്‌സാണ്. സെറ്റും സ്ഥലങ്ങളും ആളുകളും എല്ലാം അതിനെ സ്വാധീനിച്ചിട്ടുണ്ട്. അതില്‍ അന്ന (ബേബിമോള്‍)യുടെ ഒപ്പമാണ് നന്നായി അഭിനയിക്കാന്‍ പറ്റിയത്. അത് ആ കഥാപാത്രങ്ങളുടെ അടുപ്പമാകാം. അന്നയാണ് ഏറ്റവും കംഫര്‍ട്ടബിള്‍ ആയിട്ടുള്ളത്.' 

ഷെയ്ന്‍ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം ടൈപ്പായി പോകുന്നുണ്ടെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. അതിന് വ്യത്യസ്തമായ വന്നത് കുമ്പളങ്ങി നൈറ്റ്‌സിലാണ്. താന്‍ ഒരുപാട് സംസാരിക്കാത്ത ആളല്ലാത്തതു കൊണ്ടാണ് തന്റെ കഥാപാത്രങ്ങളും അത്തരത്തിലുള്ളവ ആയതെന്നാണ് ഷെയ്ന്‍ പറയുന്നത്. 'ഒരുപാട് സംസാരിക്കുന്ന ആളൊന്നുമല്ല.  അടുപ്പമുള്ളവരോടേ കൂടുതല്‍ ഇടപഴകാറുള്ളൂ. അതുകൊണ്ടാകണം കഥാപാത്രങ്ങളൊക്കെ അധികം മിണ്ടാത്ത ആള്‍ക്കാരായിപ്പോയത്. സംവിധായകരും തിരക്കഥാകൃത്തുക്കളുമൊക്കെ ഉദ്ദേശിച്ചത് മറ്റൊരു രീതിയിലായിരിക്കാം. എനിക്കറിയില്ല.'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com