'വധശ്രമക്കേസില്‍ പ്രതിയായതോടെ സിനിമ ഇല്ലാതായി';'പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ 70 ദിവസം ഒളിവില്‍': പ്രതിസന്ധി നേരിട്ട ദിവസങ്ങളെ പറ്റി നടന്‍ ബൈജു

വധശ്രമക്കേസില്‍ പ്രതിയായതോടെ സിനിമ ഇല്ലാതായി, പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ 70 ദിവസം ഒളിവില്‍ കഴിയേണ്ടി വന്നു
'വധശ്രമക്കേസില്‍ പ്രതിയായതോടെ സിനിമ ഇല്ലാതായി';'പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ 70 ദിവസം ഒളിവില്‍': പ്രതിസന്ധി നേരിട്ട ദിവസങ്ങളെ പറ്റി നടന്‍ ബൈജു

കൊച്ചി: പതിമൂന്ന് വര്‍ഷം മുന്‍പ് വധശ്രമക്കേസില്‍ പ്രതിയായതോടെ സിനിമയിലേക്ക് ആരും വിളിച്ചില്ലെന്ന് നടന്‍ ബൈജു. കയ്യില്‍ കാശുണ്ടായിരുന്നത്‌കൊണ്ട് പട്ടിണി കിടക്കേണ്ടി വന്നില്ലെന്നു ബൈജു പറഞ്ഞു. സുഹൃത്തുമായി തെറ്റി കേസെടുത്തതായിരുന്നു കേസ്. ജീവിതം എന്തെന്ന് പഠിപ്പിച്ചതും ഈ  കേസാണെന്നും ബൈജു പറയുന്നു.

പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ 70 ദിവസം ഒളിവില്‍ കഴിയേണ്ടി വന്നു. ഒളിവില്‍ പോയ പ്രതി വിദേശത്തേക്ക് കടന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. പക്ഷെ താന്‍ തിരുവനന്തപുരത്തുതന്നെ ഉണ്ടായിരുന്നുവെന്നും ദിവസങ്ങള്‍ എണ്ണിക്കഴിയുകയായിരുന്നുവെന്നും ബൈജു പറയുന്നു. പ്രശ്‌സ്തനായ പ്രതിയെ പിടികുടുകയെന്നത്  പൊലീസ് അഭിമാനപ്രശ്‌നമായി എടുത്തതോടെ അനുഭവിച്ച സംഘര്‍ഷത്തിന് കണക്കില്ല. ഒടുവില്‍ ജാമ്യം കിട്ടിയതോടെ പുറത്തുവന്നു.

ജീവിതം എന്തെന്ന് പഠിപ്പിച്ചത് ഈ സംഭവമാണ്. അതുവരെ ആരെങ്കിലും ഉപദേശിച്ചാല്‍ കേള്‍ക്കുന്ന സ്വഭാവമില്ലായിരുന്നു. ഈ കേസോടെ ജീവിതത്തില്‍ പക്വതയായി. ആരോട് എങ്ങനെ പെരുമാറണമെന്ന് പഠിച്ചു. ഇതുവരെ മുന്നൂറ് പടങ്ങളില്‍ അഭിനയിച്ചു. സിനിമയില്‍ സീനിയര്‍ താരമാണെങ്കിലും സീനിയോറിറ്റിക്ക് വലിയ വിലയൊന്നുമില്ല. തിളങ്ങി നില്‍ക്കുമ്പോഴെ വിലയുള്ളു ബൈജു പറയുന്നു.38 കൊല്ലം അഭിനയിച്ചിട്ടും അവാര്‍ഡുകളൊന്നും കിട്ടിയില്ല. സംവിധായകനാകാന്‍ താത്പര്യമില്ല. പക്ഷെ താന്‍ നിര്‍മ്മിച്ച ചിത്രം ഒരു വര്‍ഷത്തിനുള്ളില്‍ പുറത്തുവരുമെന്നും ബൈജു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com