മമ്മൂട്ടിയുടെ ചിത്രവും നൂറ് കോടി ക്ലബില്‍; മരണമാസായി മധുരരാജ

നാല്‍പ്പത്തിയഞ്ച് ദിവസത്തിനുള്ളില്‍ 104 കോടി രൂപ നേടിയെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം
മമ്മൂട്ടിയുടെ ചിത്രവും നൂറ് കോടി ക്ലബില്‍; മരണമാസായി മധുരരാജ

കൊച്ചി: മമ്മൂട്ടി -വൈശാഖ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ മധുരരാജ 100 കോടി ക്ലബില്‍. മമ്മൂട്ടിയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.  ചിത്രമിറങ്ങി നാല്‍പ്പത്തിയഞ്ച് ദിവസത്തിനുള്ളില്‍ 104 കോടി രൂപ നേടിയെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം

ആദ്യദിനം മധുരരാജ 9.12 കോടി രൂപ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മധുരരാജ.വൈശാഖ്മമ്മൂട്ടി ടീമിന്റെ തന്നെ പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മധുരരാജ. ചിത്രത്തിന് മൂന്നാം ഭാഗം മിനിസ്റ്റര്‍ രാജ വരുന്നു എന്ന സൂചനകളുമുണ്ട്.

നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മ്മിച്ച മധുരരാജ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.ഉദയകൃഷ്ണയുടെതാണ് തിരക്കഥ. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ,ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, കരാട്ടെ രാജ്, അനുശ്രീ, ഷംനാ കാസിം, മഹിമ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com