അനുപമ പരമേശ്വരൻ ഇനി അസിസ്റ്റന്റ് ഡയറക്ടർ; അഭിനന്ദിച്ച് ഡിക്യൂ 

അനുപമ പരമേശ്വരൻ ഇനി അസിസ്റ്റന്റ് ഡയറക്ടർ; അഭിനന്ദിച്ച് ഡിക്യൂ 

ദുൽഖർ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ സംവിധാന സഹായി ആകുകയാണ് അനുപമ

തിയറ്ററുകളിൽ ​ഗംഭീര സ്വീകരണം നേടിയ അൽഫോൻസ് പുത്രന്റെ 'പ്രേമം' എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് അനുപമ പരമേസ്വരൻ. മേരി എന്ന ചുരുളൻമുടിക്കാരിയെ ഇരുകൈയ്യും നീട്ടി പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു. എന്നാൽ പിന്നീട് തെലുങ്കിലേക്ക് ചുവടുമാറിയ അനുപമ ദുൽഖറിന്റെ നായികയായാണ് വീണ്ടും മലയാളത്തിലേക്കെത്തിയത്. ഇപ്പോഴിതാ വീണ്ടുമൊരു ദുൽഖർ ചിത്രത്തിലൂടെ പുതിയ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ് അനുപമ. 

ദുൽഖർ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ സംവിധാന സഹായി ആകുകയാണ് അനുപമ. അനുപമ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചതും. "ഒരു പുതിയ തുടക്കം. ദുൽക്കറിന്റെ പുതിയ നിർമാണ സംരംഭമായ ചിത്രത്തിൽ ഷംസുവിന്റെ സഹായിയായി.. ഇതിലും വലിയ എക്സൈറ്റ്മെന്റില്ല,  ഇതിലും വലിയ സന്തോഷമില്ല. ഈ ഗംഭീരൻ ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമാണ്. ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. എല്ലാം വഴിയെ പറയാം... എല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രഹവും വേണം," ഷൂട്ടിങ്ങിനിടയിൽ പകർത്തിയ ചിത്രത്തോടൊപ്പം അനുപമ കുറിച്ചു. 


 
ജീൻസും ഷർട്ടുമിട്ട് സംവിധായകന് അടുത്തു നിന്നു അദ്ദേഹം പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കുന്ന ചിത്രമാണ് താരം പങ്കു വച്ചത്. പോസ്റ്റിന് താഴെ അനുപമയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് ദുൽക്കർ സൽമാനും എത്തി. 'എനിക്കിത് വിശ്വസിക്കാനാവുന്നില്ല... ശരിക്കും അസിസ്റ്റന്റ് ആയോ! നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു പൊൻതൂവൽ കൂടി, എന്നായിരുന്നു ദുൽഖറിന്റെ കമന്റ്. അനുപമയെ പ്രശംസിച്ച് ആരാധകരും എത്തിക്കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com