'ഉണ്ട'ക്കെതിരെ കേസ്; റിലീസ് തടയണമെന്ന്‌ ഹര്‍ജി

മമ്മൂട്ടി നായകനാകുന്ന ചിത്രം ഉണ്ട റീലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
'ഉണ്ട'ക്കെതിരെ കേസ്; റിലീസ് തടയണമെന്ന്‌ ഹര്‍ജി

കൊച്ചി: മമ്മൂട്ടി നായകനാകുന്ന ഉണ്ട റീലീസ് ചെയ്യാന്‍ നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് തടസ്സമില്ലെന്ന് ഹൈക്കോടതി.കാസര്‍കോട് കാറടുക്ക മുള്ളേരിയെ പാര്‍ഥക്കൊച്ചി റിസര്‍വ് വനത്തില്‍ ചിത്രീകരണത്തിന് അനധികൃതമായി അനുമതി നല്‍കിയെന്നും പരിസ്ഥിതി നാശമുണ്ടാക്കിയെന്നും ആരോപിച്ച് അനിമല്‍ ലീഗല്‍ ഫോഴ്‌സ് ഇന്റഗ്രേഷന്‍ സംഘടന ജനറല്‍ സെക്രട്ടറി ഏഞ്ചല്‍സ് നായരാണ് കോടതിയിലെത്തിയത്.  വനത്തില്‍ ചിത്രീകരിച്ച രംഗങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

മമ്മൂട്ടി തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ഉണ്ട എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു വനമേഖലയില്‍ നൂറുകണക്കിന് ടണ്‍ ചുവന്ന മണ്ണ് നിക്ഷേപിച്ചത്. ഇതിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. ഛത്തീസ്ഗഡിന്റെ പ്രതീതി ജനിപ്പിക്കുകയും സെറ്റുകള്‍ പണിയുകയും ആയിരുന്നു ലക്ഷ്യം. ഛത്തീസ്ഘട്ടിലെ മാവോയിസ്‌റ് കളുടെ കഥ പറയുന്ന ചിത്രമാണ് 'ഉണ്ട'


നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ തന്നെ കാടിനെ തകര്‍ക്കുന്ന ഈ സംഭവം വിവാദമായിരുന്നു. കാടിനെ തകര്‍ക്കാന്‍ ഉത്തരവ് ഇറക്കിയവര്‍ക്കെതിരെ നടപടി എടുക്കാനും ഷൂട്ടിങ് നിര്‍ത്തിവാക്കാനും നവംമ്പര്‍ 15 ന് അനിമല്‍ ലീഗല്‍ ഫോഴ്‌സ് ജനറല്‍ സെക്രട്ടറി എഞ്ചല്‍സ് നായര്‍ വന്യജീവി വകുപ്പ് വിജിലന്‍സില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാതെ ഷൂട്ടിംഗ് പുരോഗമിക്കുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com