ആരാധ്യയെ ഹൃദയത്തോട് ചേര്‍ത്ത് ഐശ്വര്യ; ജന്മദിനാഘോഷം വൈറല്‍

ജന്മദിനാഘോഷത്തിന്റെ ഭാഗമായി മകള്‍ ആരാധ്യയ്‌ക്കൊപ്പം പങ്കിട്ട ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ആരാധ്യയെ ഹൃദയത്തോട് ചേര്‍ത്ത് ഐശ്വര്യ; ജന്മദിനാഘോഷം വൈറല്‍

മുംബൈ: ഐശ്വര്യ റായ് ബച്ചന്റെ നാല്‍പ്പത്തിയാറാം ജന്മദിനമായിരുന്നു ഇന്ന്. ജന്മദിനാഘോഷത്തിന്റെ ഭാഗമായി മകള്‍ ആരാധ്യയ്‌ക്കൊപ്പം പങ്കിട്ട ചിത്രങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.

ലോകത്തില്‍ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഇവരുടെ ആദ്യ ചലച്ചിത്രം 1997ല്‍ മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ ആയിരുന്നു. വാണിജ്യസിനിമകളില്‍ ഐശ്വര്യയുടെ ആദ്യ വിജയം നേടിയ ചലച്ചിത്രം 1998ല്‍ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജീന്‍സ് ആണ്. സഞ്ചയ് ലീലാ ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് ചുവടുറപ്പിച്ചു. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് സഞ്ചയ് ലീലാ ബന്‍സാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും കരസ്ഥമായി.

1994ല്‍ ഐശ്വര്യ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്ത് സുസ്മിതാ സെന്നിനു പിന്നിലായി രണ്ടാം സ്ഥാനത്തെത്തി മിസ് ഇന്ത്യാ വേള്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുത്ത ഐശ്വര്യ, മിസ് വേള്‍ഡ് പുരസ്‌കാരം കരസ്ഥമാക്കി. ഈ മത്സരത്തിലെ മിസ് ഫോട്ടോജെനിക് പുരസ്‌കാരവും ഐശ്വര്യയ്ക്കായിരുന്നു ലഭിച്ചത്.

2007 ഏപ്രില്‍ 20ന് പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം അഭിഷേക് ബച്ചനെ ഇവര്‍ വിവാഹം ചെയ്തു. 2011 നവംബര്‍ 14ന് അഭിഷേക്‌ഐശ്വര്യ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു.1997ല്‍ പുറത്തിറങ്ങിയ ഇരുവര്‍ എന്ന മണിരത്‌നം ചിത്രത്തില്‍ മോഹന്‍ലാലിന്റെ അഞ്ച് നായികയമാരില്‍ ഒരാളായിട്ടായിരുന്നു ഐശ്വര്യടെ അഭിനയജീവിതത്തിന്റെ തുടക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com