'പ്രൊഡ്യൂസറിന്റെ ചെലവില്‍ മൃഷ്ടാന്നമുണ്ട് എല്ലിന്റെ ഇടയില്‍ കയറിയ വഴിപോക്കനാണ് അനില്‍'; തന്റെ അടുത്ത ചിത്രത്തില്‍ ബിനീഷുണ്ടാകുമെന്ന് നിര്‍മാതാവ്

വിശപ്പിന്റേയും അധ്വാനത്തിന്റേയും അവഗണനയുടേയെല്ലാം പ്രതീകമാണ് ബിനീഷ് എന്നാണ് സന്ദീപ് കുറിക്കുന്നത്
'പ്രൊഡ്യൂസറിന്റെ ചെലവില്‍ മൃഷ്ടാന്നമുണ്ട് എല്ലിന്റെ ഇടയില്‍ കയറിയ വഴിപോക്കനാണ് അനില്‍'; തന്റെ അടുത്ത ചിത്രത്തില്‍ ബിനീഷുണ്ടാകുമെന്ന് നിര്‍മാതാവ്


ബിനീഷ് ബാസ്റ്റിനെ പൊതുവേദിയില്‍ അധിക്ഷേപിച്ച സംഭവത്തിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനും പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കൊളെജ് പ്രിന്‍സിപ്പല്‍, യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ് വിമര്‍ശനം ഉയരുന്നത്. സിനിമ മേഖലയില്‍ നിന്ന് ഉള്‍പ്പടെ നിരവധി പേരാണ് ബിനീഷിന് പിന്തുണയുമായി രംഗത്തെത്തുന്നത്. ഇപ്പോള്‍ തന്റെ അടുത്ത ചിത്രത്തില്‍ ബിനിഷിന് അവസരം നല്‍കുമെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് സന്ദീപ് സേനന്‍. അനിലിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് സന്ദീപിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. 

വിശപ്പിന്റേയും അധ്വാനത്തിന്റേയും അവഗണനയുടേയെല്ലാം പ്രതീകമാണ് ബിനീഷ് എന്നാണ് സന്ദീപ് കുറിക്കുന്നത്. പ്രൊഡ്യൂസറിന്റെ ചിലവില്‍ മൃഷ്ടാന്നമുണ്ട് എല്ലിന്റിടയില്‍ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കനാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍. ബിനീഷിനോട് വേദിയിലേക്കു കയറരുതെന്നു പറഞ്ഞ പ്രിന്‍സിപ്പല്‍ അവിടത്തെ കുട്ടികളില്‍ നിന്ന് ജീവിതം പഠിക്കണമെന്നും അദ്ദേഹം പറയുന്നു. താന്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തില്‍ ഉറപ്പായിട്ടും ബിനീഷ് ഉണ്ടാകുമെന്നും എന്നും ബിനീഷിനൊപ്പമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സന്ദീപ് സേനന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

ഈ ഇരുപ്പില്‍ എല്ലാമുണ്ട് , വിശപ്പിന്റെ, അധ്വാനത്തിന്റെ , കഷ്ടപ്പാടിന്റെ , വിയര്‍പ്പിന്റെ , അതിജീവനത്തിന്റെ, അവഗണനയുടെ പ്രതീകമാണ് ബിനീഷ് ബാസ്റ്റിന്‍ എന്ന പച്ച മനുഷ്യന്‍ . അനില്‍ രാധാകൃഷ്ണ മേനോന്‍ന്റെ നില്‍പ്പില്‍ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല , പ്രൊഡ്യൂസറിന്റെ ചിലവില്‍ മൃഷ്ടാന്നമുണ്ട് എല്ലിന്റിടയില്‍ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കന്‍, പക്ഷെ ഈ വഴിപോക്കന്റെ വാക്കുകേട്ട് ബിനീഷിനെ വേദിയിലേക്കു കയറരുതെന്നു പറഞ്ഞ ആ ഗവണ്മെന്റ് കോളേജിന്റെ വിദ്യാസമ്പന്നനായ പ്രിന്‍സിപ്പല്‍ , നിങ്ങള്‍ ഒന്നൂടിപ്പോയി ജീവിതം പഠിച്ചിട്ടുവരു , മനുഷ്യത്വമെന്തെന്നു അവിടെപ്പഠിക്കുന്ന ബിനീഷിന് കയ്യടിച്ച കുട്ടികളില്‍ നിന്നു പഠിച്ചിട്ടുവരു . മൂന്നുപേരേയും നേരിട്ടറിയില്ല പക്ഷെ ഇവരില്‍ മനുഷ്യനേതെന്നു തിരിച്ചറിയാം.
ബിനീഷ്... നിങ്ങള്‍ ഞാന്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തിലുണ്ടാകും. ഉറപ്പ് .
എന്നും ബിനീഷ് ബാസ്റ്റിനൊപ്പം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com