'ഷാരുഖിനെ കാണാന്‍ അദ്ദേഹത്തിന്റെ വീടിന് വെളിയില്‍ ഏഴ് മണിക്കൂര്‍ നിന്നു, എന്നിട്ടും കണ്ടില്ല'; ബോളിവുഡ് നടന്‍

മുംബൈയില്‍ ആദ്യമായി വന്നപ്പോഴാണ് ഷാരുഖിനെ കാണാനായി അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ചെന്നു നിന്നത്
'ഷാരുഖിനെ കാണാന്‍ അദ്ദേഹത്തിന്റെ വീടിന് വെളിയില്‍ ഏഴ് മണിക്കൂര്‍ നിന്നു, എന്നിട്ടും കണ്ടില്ല'; ബോളിവുഡ് നടന്‍

ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാനെ ഒരു നോക്കു കാണാന്‍ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ മണിക്കൂറുകളോളം കാത്തിരുന്നിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു. മുംബൈയിലെ ബാന്ദ്രയിലുള്ള അദ്ദേഹത്തിന്റെ വീടായ മന്നത്തിന് മുന്നില്‍ ഏഴു മണിക്കൂറോളമാണ് കാത്തുനിന്നത്. എന്നിട്ടും താരത്തെ കണ്ടില്ലെന്നാണ് രാജ്കുമാര്‍ റാവു പറയുന്നത്. നേഹ ദൂപിക അവതാരികയായി എത്തുന്ന നോ ഫില്‍റ്റര്‍ വിത്ത് നേഹ എന്ന ഷോയിലാണ് താരം തന്റെ ഫാന്‍ ബോയ് മൊമന്റ് പങ്കുവെച്ചത്. 

മുംബൈയില്‍ ആദ്യമായി വന്നപ്പോഴാണ് ഷാരുഖിനെ കാണാനായി അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ചെന്നു നിന്നത്. എന്നാല്‍ അന്ന് സൂപ്പര്‍താരത്തെ കാണാനിയില്ല. പകരം അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനെ കണ്ടു. പിന്നീട് ഒരു ഷൂട്ടിങ്ങിനായി മെഹ്ബൂബ് സ്റ്റുഡിയോസില്‍ പോയപ്പോഴാണ് ആദ്യമായി തന്റെ ഇഷ്ടതാരത്തെ രാജ്കുമാര്‍ കാണുന്നത്. ഒരു ഷൂട്ടിങ്ങിനായിട്ടാണ് ഷാരുഖ് സ്റ്റുഡിയോയില്‍ എത്തിയത്. 

ആദ്യം കണ്ടപ്പോള്‍ തന്നോട് വളരെ സ്‌നേഹത്തോടെയാണ് ഷാരുഖ് പെരുമാറിയതെന്നും രാജ്കുമാര്‍ പറഞ്ഞു. തന്നെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഷാരുഖിന് അറിയാമായിരുന്നു. അത് വളരെ സ്‌പെഷ്യലായി തോന്നി. പിന്നീട് തങ്ങളുടെ ബന്ധം വളരെ ശക്തമായെന്നാണ് രാജ്കുമാര്‍ പറയുന്നത്. ഷാരുഖിന് മെസേജ് അയക്കാറുണ്ടൈന്നും വിളിക്കാറുണ്ടെന്നും താരം പറഞ്ഞു. ഷാരുഖ് തന്നെ ഫോണ്‍ വിളിക്കുമ്പോള്‍ ഇപ്പോഴും എക്‌സൈറ്റഡാവുകയും സന്തോഷിക്കുകയും ചെയ്യാറുണ്ട്. തന്റെ ഉള്ളിലുള്ള ആരാധകന്‍ ഒരിക്കലും മരിക്കില്ലെന്നും രാജ്കുമാര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com