ഞാനവനെ ജാതി-മത അടയാളങ്ങളില്ലാതെ 'ആര്യന്‍' എന്ന് വിളിച്ചു; മകന്റെ ജാതിവാല്‍ മുറിച്ച് അനീഷ് ജി മേനോന്‍

ഇതിന് പിന്നാലെ മകന്റെ പേരില്‍ നിന്നും 'മേനോന്‍' മുറിച്ചുമാറ്റി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അനീഷ് ജി മേനോന്‍. 
ഞാനവനെ ജാതി-മത അടയാളങ്ങളില്ലാതെ 'ആര്യന്‍' എന്ന് വിളിച്ചു; മകന്റെ ജാതിവാല്‍ മുറിച്ച് അനീഷ് ജി മേനോന്‍

യുവനടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനും കോളജ് അധികൃതരും ചേര്‍ന്ന് അധിക്ഷേപിച്ച സംഭവം വലിയ വിവാദമായിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്റെ ജാതിവാല്‍ മുറിച്ച് മാറ്റിയിരുന്നു. ഇതിന് പിന്നാലെ മകന്റെ പേരില്‍ നിന്നും 'മേനോന്‍' മുറിച്ചുമാറ്റി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അനീഷ് ജി മേനോന്‍. 

മകന്റെ പേരിടീലുമായി അടുത്തു തന്നെയാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ബിനീഷ് ബാസ്റ്റിന്‍ വിവാദവും അതു സംബന്ധിച്ചുള്ള ജാതി വിഷയവും ഉടലെടുക്കുന്നത്. ഈ അവസരത്തില്‍ സ്വന്തം മകനെ ജാതിമതിലുകള്‍ക്കപ്പുറം നില്‍ക്കുന്ന പേര് വിളിച്ചു മാതൃകയാവുകയാണ് അനീഷ്. 

അനീഷിന്റെ കുറിപ്പ് ചുവടെ.
മേനോന്‍/ നായര്‍ വാലുകളില്ലാതെ 'അനീഷ്' എന്ന പേര് മാത്രമാണ് പേരിടല്‍ ചടങ്ങിന് എന്റെ അച്ഛന്‍ എന്റെ കാതില്‍ വിളിച്ച പേര്. പിന്നീട്, ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് കഴിയുന്നത് വരെ സ്‌കൂള്‍ റജിസ്റ്ററില്‍ അനീഷ് ജി. എന്നായി പേര്.

മാട്ട മിമിക്രി സ്‌റ്റേജുകളില്‍ നിന്ന് 'കെ.പി.എ.സി' യില്‍ നാടകം കളിക്കാന്‍ എത്തിയപ്പോഴും ആ പേര് മാറ്റമില്ലാതെ തുടര്‍ന്നു. സിനിമാ മോഹം മനസ്സില്‍ ഉരുത്തിരിഞ്ഞു വന്നപ്പോള്‍ മുതല്‍ 'അനീഷ്.ജി' എന്ന പേരിന് കുറച്ചൂടെ ഭംഗി ഉണ്ടാക്കാം എന്ന്‌തോന്നുകയും പേരിനൊപ്പം 'മേനോന്‍' എന്ന വാല്‍കഷ്ണം കൂടെകൂട്ടിച്ചേര്‍ത്ത് 'അനീഷ് ജി.മേനോന്‍' എന്ന നീളമുള്ള പേരില്‍ അറിയപ്പെടാനും ഞാന്‍ ആഗ്രഹിച്ചു.

പക്ഷേ 15 20 കൊല്ലം മുന്‍പ് ആ വാല്‍കഷ്ണം ഒരു ജാതിയുടെ തലകനമായിട്ടൊന്നും തോന്നിയിരുന്നില്ല. പറയാനും,എഴുതാനും അഴകുള്ള ഒരു പേര് അത്രേയെ

തോന്നിയുള്ളു. ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഇത്തരം ചില surnames ഭാരമായി തോന്നുന്നത് സ്വാഭാവികമാണല്ലോ. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്

ഇന്ന് എന്റെ മകന്റെ പേരിടല്‍ ചടങ്ങിന് ഞാനവനെ ജാതിമത അടയാളങ്ങള്‍ ഇല്ലാതെ 'ആര്യന്‍' എന്ന് പേരുചൊല്ലി വിളിച്ചു.

നവംബര്‍1- 2019 മുതല്‍ അവന്‍ 'ബേബി ഓഫ് ഐശ്വര്യ' എന്ന പോസ്റ്റില്‍ നിന്നും സ്വന്തമായി പേരുള്ള വ്യക്തിയായി മാറിയിരിക്കുന്നു. 'ആര്യന്‍'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com