മുടി ബോബ് ചെയ്ത ഈ സുന്ദരിക്കുട്ടിയെ അറിയാമോ?; മലയാളത്തിലെ അറിയപ്പെടുന്ന നടിയാണ്

സംവൃതയ്ക്കും അഖിലിനും നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നിരുന്നു.
മുടി ബോബ് ചെയ്ത ഈ സുന്ദരിക്കുട്ടിയെ അറിയാമോ?; മലയാളത്തിലെ അറിയപ്പെടുന്ന നടിയാണ്

ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃതാ സുനില്‍. കുറെയധികം നല്ല കഥാപാത്രങ്ങളെ ആരാധകര്‍ക്ക് സമ്മാനിച്ച ശേഷം വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. കരിയറില്‍ തിളങ്ങിനിന്നിരുന്ന സമയത്താണ് സംവൃത സുനില്‍ വിവാഹിതയായി അഭിനയത്തില്‍നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത വീണ്ടും സിനിമയിലെത്തി.

കഴിഞ്ഞ ദിവസം സംവൃതയുടെ വിവാഹ വാര്‍ഷികമായിരുന്നു. സംവൃതയ്ക്കും അഖിലിനും നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നിരുന്നു. അതിനിടെ ഒരാള്‍ പങ്കുവച്ച ചിത്രമാണ് ആരാധകരില്‍ കൗതുകം ഉണര്‍ത്തിയത്. സംവൃതയുടെ കുട്ടിക്കാല ചിത്രമായിരുന്നു അത്. കൂടെയിരിക്കുന്ന സംവൃതയുടെ അനിയത്തി സംയുക്തയാണെന്ന് കരുതുന്നു.

യുഎസില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന സംവൃത ആറു വര്‍ഷങ്ങള്‍ക്കുശേഷം 'സത്യം പറഞ്ഞാ വിശ്വസിക്കുമോ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങി വന്നു. ഇപ്പോള്‍ ടെലിവിഷന്‍ ഷോകളിലും താരം സജീവമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com