'ഇത് വെറും പബ്ലിസിറ്റി; വീട്ടിലേതു പോലെയല്ല ശ്രോതാക്കളുടെ മുമ്പില്‍ പെറുമാറേണ്ടത്'; ബിനീഷ് ബാസ്റ്റനോട് ബാലചന്ദ്രമേനോന്‍

മേനോന്‍ പ്രയോഗമാണ് ഈ വിഷയത്തിന് ഇത്രയും പ്രധാന്യം നല്‍കിയതെന്നും അത് മനപൂര്‍വ്വം വ്യാഖ്യാനിച്ച് ഉണ്ടാക്കിയതാണെന്നും ബാലചന്ദ്രമേനോന്‍
'ഇത് വെറും പബ്ലിസിറ്റി; വീട്ടിലേതു പോലെയല്ല ശ്രോതാക്കളുടെ മുമ്പില്‍ പെറുമാറേണ്ടത്'; ബിനീഷ് ബാസ്റ്റനോട് ബാലചന്ദ്രമേനോന്‍

നടന്‍ ബിനീഷ് ബാസ്റ്റനും സംവിധായകന്‍ അനില്‍ രാധാകൃഷ്ണനും തമ്മില്‍ വേദി പങ്കിടുന്നതുമായി ബന്ധപ്പെട്ട വിവാദം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.  എന്നാല്‍ പൊതുവേദിയില്‍ ബിനീഷ് നടത്തിയ പ്രതിഷേധം ശരിയായില്ലെന്നെന്നാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ പറയുന്നത്. അഭിനേതാവായ ബിനീഷിനെ എല്ലാവരുമറിയാനാണ്  ഈ സംഭവം വഴിവെച്ചുവെന്നും അദ്ദഹം പറഞ്ഞു. ബഹ്‌റെനില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ബാലചന്ദ്രമേനോന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

ബിനീഷിന്റെ പ്രവര്‍ത്തനം അണ്‍ പാര്‍ലിമെന്ററിയാണെന്നും ഒരാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ വേദിയില്‍ കയറി വന്ന് കുത്തിയിരിക്കുകയും പിന്നീട് പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്നത് ശരിയല്ലെന്നും അദ്ദഹം പറഞ്ഞു. വീട്ടിലേതു പോലെയല്ല ശ്രോതാക്കളുടെ മുമ്പില്‍ പെറുമാറേണ്ടതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കാണികളോട് ബഹുമാനം വേണെമെന്നും സഭയില്‍ മാന്യതവിട്ട് പെരുമാറരുതെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.മേനോന്‍ പ്രയോഗമാണ് ഈ വിഷയത്തിന് ഇത്രയും പ്രധാന്യം നല്‍കിയതെന്നും അത് മനപൂര്‍വ്വം വ്യാഖ്യാനിച്ച് ഉണ്ടാക്കിയതാണെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു. ഇത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണ്.

സിനിമാ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ മദ്രാസിലായിരുന്നു. അവിടെ കൊടും പട്ടിണി പോലും അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നു തന്നെ തളര്‍ത്തിയിട്ടില്ലെന്നും ഒരിക്കലും ഇതൊക്കെ പറഞ്ഞ് ആരുടേയും സഹതാപം നേടാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഇത്തരം കാര്യങ്ങവും സിനിമയുമായും ബന്ധമില്ലെന്നിരിക്കെ ബിനീഷ് ബാസ്റ്റന്റെഇപ്പോഴത്തെ നാടകീയമായ സംഭവത്തിന് അര്‍ഥമില്ലെന്നും കൂട്ടിച്ചേര്‍ത്തു. മേനോന്‍ എന്ന് പേരിലുളളത് കൊണ്ട് തനിക്ക് സിനിമാ രംഗത്ത് പരിഗണന കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com