ഏഴിലം പാലയില്‍ യക്ഷിയുണ്ടെന്ന് പറഞ്ഞു തന്നത് അമ്മ, ആകാശഗംഗ പിറന്നത് ഇങ്ങനെയെന്ന് വിനയന്‍

സിനിമയുടെ മൂലകഥ തന്റെ കുടുംബത്തില്‍ സംഭവിച്ചിട്ടുള്ളതാണെന്നാണ് വിനയന്‍ പറയുന്നത്
ഏഴിലം പാലയില്‍ യക്ഷിയുണ്ടെന്ന് പറഞ്ഞു തന്നത് അമ്മ, ആകാശഗംഗ പിറന്നത് ഇങ്ങനെയെന്ന് വിനയന്‍

മ്മ പറഞ്ഞുതന്ന കഥയില്‍ നിന്നാണ് ആകാശഗംഗ ഉണ്ടായത് എന്ന് പറയുകയാണ് സംവിധായകന്‍ വിനയന്‍. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആകാശഗംഗ 2 ന്റെ പ്രമോഷന്റെ ഭാഗമായി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ സിനിമ വന്ന വഴി പറഞ്ഞത്. സിനിമയുടെ മൂലകഥ തന്റെ കുടുംബത്തില്‍ സംഭവിച്ചിട്ടുള്ളതാണെന്നാണ് വിനയന്‍ പറയുന്നത്. ഏഴിലം പാലയില്‍ യക്ഷിയുണ്ടെന്ന് അമ്മ പറഞ്ഞു തന്നിരുന്നെന്നും അതില്‍ നിന്നാണ് കഥതെളിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. 

'കോയിപ്പുറത്ത് കാവ്. അവിടെയൊരു ഏഴിലം പാലയുണ്ട്. അതില്‍ യക്ഷിയുണ്ടെന്നും അമ്മ പറയുമായിരുന്നു. നമ്മുടെ കുടുംബത്തിലെ ഒരാളെ ഈ ദാസിപ്പെണ്ണ് പ്രണയിച്ചുവെന്നും അവസാനം അവളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അമ്മ പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഏഴിലം പാലയില്‍ പ്രതികാരദാഹിയായ യക്ഷിയുണ്ടെന്ന കഥ എന്റെ മനസില്‍ തെളിയുന്നത്. കാവില്‍ കാര്‍ന്നോമ്മാരെല്ലാം എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും തുള്ളുന്നതുമെല്ലാം കാണാം. ചിലര്‍ ശരിക്കും തുള്ളും, മറ്റുചിലര്‍ അഭിനയിക്കുകയാവും. അഭിനയിച്ചു തുള്ളുന്നതാണ് സിനിമയില്‍ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രം ചെയ്യുന്നത്.'

താന്‍ സിനിമ വിജയമായ ശേഷം നമ്മുടെ കുടുംബത്തേയും കാര്‍ന്നോന്മാരെയുമെല്ലാം അവഹേളിച്ചില്ലേ എന്ന് സ്വപ്നത്തില്‍ അമ്മ വന്നു പറയുന്നതായി തോന്നിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് കുട്ടനാട്ടില്‍ സ്വന്തം തറവാട്ടില്‍, 20 വര്‍ഷം മുമ്പ് 15 ലക്ഷം മുടക്കി ഒരു അമ്പലം പണിയുകയും പരിഹാരമായി പൂജകളും നടത്തുകയും ചെയ്‌തെന്നും വിനയന്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ആകാശഗംഗ തീയെറ്ററില്‍ എത്തിയത്. ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയാണ് ചിത്രം. മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ2 പറയുന്നത്. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, റിയാസ്, രമ്യ കൃഷ്ണന്‍ തുടങ്ങിയ വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com