കമിഴ്ന്നു കിടന്ന് ഉറങ്ങുന്ന ഈ കുഞ്ഞിപ്പെണ്ണ് ഇന്ന് ഇന്ത്യയുടെ സൂപ്പര്‍താരമാണ്; ക്യൂട്ട് ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ആരാധകര്‍ക്കായി വളരെ സ്‌പെഷ്യലായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം
കമിഴ്ന്നു കിടന്ന് ഉറങ്ങുന്ന ഈ കുഞ്ഞിപ്പെണ്ണ് ഇന്ന് ഇന്ത്യയുടെ സൂപ്പര്‍താരമാണ്; ക്യൂട്ട് ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ദീപാവലി ആഘോഷത്തിന്റെ തിരക്കിലായിരുന്നു ബോളിവുഡ് താരങ്ങളെല്ലാം. സൂപ്പര്‍ ഓട്ട്‌ലുക്കിലുള്ള നിരവധി ചിത്രങ്ങളാണ് താരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. എന്നാല്‍ ദീപിക പദുക്കോണിന്റെ ആരാധകര്‍ മാത്രം നിരാശയിലായിരുന്നു. താരത്തിന്റേതായി ഒരു ചിത്രം പോലും പുറത്തുവന്നില്ല. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ക്കായി വളരെ സ്‌പെഷ്യലായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. കൈക്കുഞ്ഞായിരിക്കുന്ന സമയത്തെ ക്യൂട്ട് ചിത്രങ്ങളാണ് ദീപിക ഷെയര്‍ ചെയ്തത്. 

ദിപാവലിയ്ക്ക് ശേഷമുള്ള ആഘോഷം എന്ന അടിക്കുറിപ്പിലാണ് തന്റെ ഏറ്റവും മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചത്. എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ചിത്രങ്ങള്‍. കുഞ്ഞിലെയും പ്രിയതാരം വളരെ ക്യൂട്ടാണ് എന്നാണ് ആരാധകര്‍ പറയുന്നത്. ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങ് ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളും ഫോട്ടോയ്ക്ക് കമന്റുകളിട്ടിട്ടുണ്ട്. ഇതിന് മുന്‍പ് തന്റെ ചെറുപ്പത്തിലെ ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ചാപക്കാണ് താരത്തിന്റെ പുതിയ ചിത്രം. റിലീസിന് ഒരുങ്ങുന്ന ചിത്രത്തില്‍ ആസിഡ് അറ്റാക്കിനെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളായിട്ടാണ് താരം എത്തുന്നത്. കൂടാതെ കപില്‍ ദേവിന്റെ ജീവിതം പറയുന്ന 83യില്‍ രണ്‍വീര്‍ സിങ്ങിനൊപ്പവും താരം എത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com