'ബി​ഗിൽ ​ഗേൾ' ഇനി ടൊവിനോയ്ക്കൊപ്പം;  'ഫോറൻസിക്കി'ൽ  റേബ മോണിക്കയും 

സാമുവൽ ജോൺ കാട്ടൂക്കാരൻ എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്‍റെ പേര്
'ബി​ഗിൽ ​ഗേൾ' ഇനി ടൊവിനോയ്ക്കൊപ്പം;  'ഫോറൻസിക്കി'ൽ  റേബ മോണിക്കയും 

വിജയ് ചിത്രം ബി​ഗിൽ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ ചിത്രത്തിലെ മലയാളി താരം റേബ മോണിക്ക ജോണും ഏറെ അഭിനന്ദനങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞു. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം', 'പൈപ്പിൻ ചുവട്ടിലെ പ്രണയം' എന്നീ സിനിമകളിൽ സാന്നിധ്യമറിയിച്ചിട്ടുള്ള റേബ ഇപ്പോഴിതാ മലയാളികളുടെ പ്രിയനായകൻ ടൊവിനോയ്ക്കൊപ്പം വീണ്ടും മോളിവുഡിലേക്കെത്തുകയാണ്. 

ടൊവിനോയും മമ്ത മോഹൻദാസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ഫോറൻസിക്കി'ൽ ആണ് റേബ അഭിനയിക്കുന്നത്. അനസ് ഖാനൊപ്പം '7th ഡേ'യുടെ തിരക്കഥകൃത്ത് അഖിൽ പോൾ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് 'ഫോറൻസിക്'. 

സെെജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ ഭാ​ഗമായി ടൊവീനോ തിരുവനന്തപുരത്തെ പോലീസ്‌ ആസ്ഥാനത്തുള്ള ഫോറൻസിക് ലാബും, രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റൂട്ടിലെ ഫോറൻസിക്ക്‌ റിസർച്ച്‌ സെന്‍ററും സന്ദര്‍ശിച്ചിരുന്നത് വാര്‍ത്തായായിരുന്നു.സാമുവൽ ജോൺ കാട്ടൂക്കാരൻ എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്‍റെ പേര്.

മലയാള സിനിമയിലാദ്യമായി ഫോറൻസിക് ഉദ്യോഗസ്ഥൻ അഥവാ മെഡിക്കോ ലീഗൽ ഓഫീസറായുള്ള ഒരു നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത് എന്ന പ്രത്യേകതയും ഫോറൻസിക്കിനുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com