മൂവര്‍സംഘം വീണ്ടും ഒന്നിക്കുന്നു; കോമഡിക്കൊപ്പം ഇക്കുറി ഹൊററും, 'പാതിരാ കുര്‍ബാന'

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
മൂവര്‍സംഘം വീണ്ടും ഒന്നിക്കുന്നു; കോമഡിക്കൊപ്പം ഇക്കുറി ഹൊററും, 'പാതിരാ കുര്‍ബാന'

'അടി കപ്പ്യാരേ കൂട്ടമണി' എന്ന കോമഡി എന്‍റര്‍ടെയ്നർ ചിത്രത്തിന് ശേഷം നീരജ് മാധവ്, അജു വര്‍ഗ്ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവർ ഒന്നിക്കുന്ന മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുകയാണ്.  നവാഗത സംവിധായകനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമായ 'പാതിരാ കുര്‍ബാന'യിലാണ് മൂവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

വിനയ് ജോസ് ആദ്യമായി സ്വതന്ത്രസംവിധായകനാകുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നതും വിനയ് തന്നെയാണ്.  ബ്ലുലൈൻ മൂവീസിന്‍റെ ബാനറില്‍ റെനീഷ് കായകുളം, സുനീർ സുലൈമാൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്റേതാണ് കഥ. 

അജു, വിശാഖ് സുബ്രഹ്മണ്യം, ധ്യാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫെന്‍റാസ്റ്റിക്ക് ഫിലിംസ് ആണ്‌ ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ചിത്രം അടുത്ത വർഷം ആദ്യത്തോടു കൂടി ചിത്രീകരണം ആരംഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com