അഹംഭാവം ഒഴിവാക്കിയാൽ ഇത്തരം തോന്നലുകൾ മാറും; മലയാള സിനിമയിൽ വിവേചനം ഇല്ലെന്ന് ടൊവിനോ

മലയാള സിനിമയിൽ വിവേചനമുണ്ടെന്ന പ്രചാരണം തെറ്റാണെന്നു നടൻ ടൊവീനോ തോമസ്
അഹംഭാവം ഒഴിവാക്കിയാൽ ഇത്തരം തോന്നലുകൾ മാറും; മലയാള സിനിമയിൽ വിവേചനം ഇല്ലെന്ന് ടൊവിനോ

മലയാള സിനിമയിൽ വിവേചനമുണ്ടെന്ന പ്രചാരണം തെറ്റാണെന്നു നടൻ ടൊവീനോ തോമസ്. വ്യക്തിപരമായ തോന്നലുകളിൽ നിന്നും മനോഭാവങ്ങളിൽ നിന്നും ഉടലെടുക്കുന്ന തെറ്റിദ്ധാരണയാണത്. അപകർഷതാബോധവും അഹംഭാവവും ഒഴിവാക്കിയാൽ ഇത്തരം തോന്നലുകൾ മാറുമെന്നും ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നടന്ന ദ് യൂത്ത്സ്റ്റാർ പരിപാടിയിൽ പറ‌ഞ്ഞു.

മലയാള സിനിമാമേഖല വളരെ വേഗത്തിൽ മുന്നേറുകയാണ്. പുതുമുഖങ്ങൾക്ക് ഇനിയും അവസരങ്ങളുണ്ട്. തന്റെ ആദ്യസിനിമകൾ കാണുമ്പോൾ കുറേക്കൂടി നന്നാക്കാമായിരുന്നുവെന്നു തോന്നാറുണ്ട്. കലാമൂല്യവും വിനോദമൂല്യവും ഉൾപ്പെടെയുള്ള ഘടകങ്ങൾ ഒരു സിനിമയുടെ വിജയത്തിന് ആവശ്യമാണ്. ഇതിൽ ഏതെങ്കിലും ഒന്നിൽ പിന്നാക്കം പോയാൽ സിനിമയ്ക്കു പൂർണവിജയം നേടാനാവില്ല.

തീവണ്ടി എന്ന സിനിമയിലെ കഥാപാത്രത്തിനായി ധാരാളം പുകവലിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അതു ചെയ്തത് സിനിമയിലെ കഥാപാത്രമാണെന്നും  താൻ പുകവലിക്കാറില്ലെന്നും ടൊവീനോ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com