മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം ഷാരുഖ് ഖാന്‍; പെര്‍ഫക്റ്റ് ഫാമിലി ഫോട്ടോ എന്ന് ആരാധകര്‍ (വിഡിയോ)

മക്കളായ സുഹാന, ആര്യന്‍, അബ്‌റാം എന്നിവര്‍ക്ക് ഇരുവശത്തായി നില്‍ക്കുകയാണ് ഷാരുഖും ഗൗരിയും
മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം ഷാരുഖ് ഖാന്‍; പെര്‍ഫക്റ്റ് ഫാമിലി ഫോട്ടോ എന്ന് ആരാധകര്‍ (വിഡിയോ)

സൂപ്പര്‍താരം ഷാരുഖ് ഖാന്റെ പിറന്നാള്‍ ആഘോഷത്തിലായിരുന്നു ബോളിവുഡ് ലോകം. അതിന് പിന്നാലെ സോഷ്യല്‍ മീഡിയ  കീഴടക്കുകയാണ് ഷാരുഖിന്റെ കുടുംബ ചിത്രം. മൂന്ന് മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പ ഷാരുഖിന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഷാരുഖിന്റെ ഭാര്യ ഗൗരി ഖാനാണ് പെര്‍ഫക്റ്റ് ഫാമിലി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 

മക്കളായ സുഹാന, ആര്യന്‍, അബ്‌റാം എന്നിവര്‍ക്ക് ഇരുവശത്തായി നില്‍ക്കുകയാണ് ഷാരുഖും ഗൗരിയും. മഞ്ഞുമൂടിയ സ്ഥലത്തുനിന്നുള്ളതാണ് ചിത്രം. കട്ടിയുള്ള ജാക്കറ്റ് ധരിച്ചാണ് അഞ്ച് പേരും നില്‍ക്കുന്നത്. ഓര്‍മകളെ ഒരു ഫ്രെയ്മില്‍ ചേര്‍ത്തു വെക്കുന്നു എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്. പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ കുടുംബത്തോടൊപ്പം ഷാരുഖ് യാത്ര പോയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Squeezing memories into one frame...

A post shared by Gauri Khan (@gaurikhan) on

സൂപ്പര്‍താരത്തിന്റെ 54ാ പിറന്നാള്‍ ആരാധകര്‍ വലിയ ആഘോഷമാക്കിയിരുന്നു. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരാന്‍ മുംബൈയിലെ വസതിയ്ക്ക് മുന്നില്‍ ആരാധകര്‍ തടിച്ചു കൂടിയിരുന്നു. താരത്തിന്റെ പിറന്നാളിന് പുതിയ ചിത്രം പ്രഖ്യാപിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആരാധകരെ നിരാശരാക്കിക്കൊണ്ട് പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചില്ല. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന നല്ല ചിത്രം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും വേണമെന്നും വിചാരിച്ചല്ല മോശം ചിത്രങ്ങള്‍ ചെയ്യുന്നതെന്നും പിറന്നാള്‍ ആഘോഷത്തിനിടെ ആരാധകരോട് താരം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com