ഞങ്ങളുടെ ഫോണ്‍മാത്രം എന്തിന് പിടിച്ചുവെച്ചു എന്നായിരുന്നു ചോദ്യം, പ്രധാനമന്ത്രിക്ക് എതിരേയല്ല പറഞ്ഞതെന്ന് എസ് പി ബി

താന്‍ സംസാരിച്ചത് പ്രധാനമന്ത്രിയ്‌ക്കോ മറ്റു സിനിമ താരങ്ങള്‍ക്കോ എതിരേ അല്ലെന്നും വിവേചനത്തിന് എതിരെയാണെന്നുമാണ് എസ്പിബി പറയുന്നത്
ഞങ്ങളുടെ ഫോണ്‍മാത്രം എന്തിന് പിടിച്ചുവെച്ചു എന്നായിരുന്നു ചോദ്യം, പ്രധാനമന്ത്രിക്ക് എതിരേയല്ല പറഞ്ഞതെന്ന് എസ് പി ബി

സിനിമ മേഖലയിലെ പ്രമുഖര്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ വെച്ച് ഏര്‍പ്പെടുത്തിയ സല്‍ക്കാരത്തിനെതിരേ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യന്‍ രംഗത്തെത്തിയത് വലിയ വിവാങ്ങള്‍ക്ക് കാരണമായിരുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് വലിയ ചര്‍ച്ചയായതോടെ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. താന്‍ സംസാരിച്ചത് പ്രധാനമന്ത്രിയ്‌ക്കോ മറ്റു സിനിമ താരങ്ങള്‍ക്കോ എതിരേ അല്ലെന്നും വിവേചനത്തിന് എതിരെയാണെന്നുമാണ് എസ്പിബി പറയുന്നത്. 

ഞാന്‍ സംസാരിച്ചത് പ്രധാനമന്ത്രിക്ക് എതിരായല്ല. അല്ലെങ്കില്‍ പരിപാടിയില്‍ പങ്കെടുത്ത മറ്റു സിനിമാ പ്രവര്‍ത്തകര്‍ക്ക് എതിരേയുമല്ല. പ്രധാനമന്ത്രി എല്ലാവരോടും ബഹുമാനത്തോട് കൂടി തന്നെയാണ് പെരുമാറിയത്. എന്നാല്‍ ഞങ്ങളുടെ ഫോണ്‍ മാത്രം എന്തിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചു വച്ചു. അത് മാത്രമായിരുന്നു എന്റെ ചോദ്യം എസ്പിബി പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ചടങ്ങിലുണ്ടായ വിവേത്തിനെതിരേ എസ്പിബി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. സല്‍ക്കാരത്തിന് എത്തിയലരുടെ ഫോണുകള്‍ നേരത്തെ വാങ്ങിവെച്ചിരുന്നെന്നും പക്ഷേ ബോളിവുഡ് താരങ്ങള്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്നതുകണ്ട് ഞെട്ടി എന്നുമാണ് അദ്ദേഹം തന്റെ ട്വിറ്ററിലൂടെ പറയുന്നത്. താരങ്ങള്‍ സെല്‍ഫി എടുക്കുന്നതിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് തെന്നിന്ത്യന്‍ സിനിമ മേഖലയോടുള്ള വിവേചനത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com