'ബിനീഷിന് വേണ്ടി നിങ്ങളുടെ കാലു പിടിച്ച് ഞാന്‍ മാപ്പു പറയും, മുത്താണ് അനിലേട്ടാ നിങ്ങള്‍'

യാതൊരു തെറ്റും ചെയ്യാതെ  പൊതുസമൂഹം ഒറ്റക്കെട്ടായി ആക്രമിച്ചപ്പോള്‍ ചെറുചിരിയോടെയാണ് നിങ്ങള്‍ അതിനെ ഫേസ് ചെയ്തതെന്നും അനിലേട്ടന്‍ മുത്താണെന്നുമാണ് ഫേയ്‌സ്ബുക്കില്‍ കുറിച്ചത്
'ബിനീഷിന് വേണ്ടി നിങ്ങളുടെ കാലു പിടിച്ച് ഞാന്‍ മാപ്പു പറയും, മുത്താണ് അനിലേട്ടാ നിങ്ങള്‍'

നടന്‍ ബിനീഷ് ബാസ്റ്റിനും സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനും തമ്മിലുള്ള പ്രശ്‌നം വലിയ വിവാദമായിരുന്നു. സംഭവത്തില്‍ അനിലും കുടുംബവും രൂക്ഷമായ സൈബര്‍ ആക്രമണത്തിനും ഇരയായി. ഇപ്പോള്‍ ബിനീഷിന് വേണ്ടി താന്‍ അനില്‍ രാധാകൃഷ്ണ മേനോന്റെ കാലുപിടിച്ച് മാപ്പു പറയും എന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അജയ് നട് രാജ്. യാതൊരു തെറ്റും ചെയ്യാതെ  പൊതുസമൂഹം ഒറ്റക്കെട്ടായി ആക്രമിച്ചപ്പോള്‍ ചെറുചിരിയോടെയാണ് നിങ്ങള്‍ അതിനെ ഫേസ് ചെയ്തതെന്നും അനിലേട്ടന്‍ മുത്താണെന്നുമാണ് ഫേയ്‌സ്ബുക്കില്‍ കുറിച്ചത്.

അജയ് നട് രാജിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഈ മനുഷ്യനെ ഞാന്‍ ഇന്നുവരെനേരില്‍ കണ്ടിട്ടില്ല , ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. എന്റെ സാമാന്യ ബോധത്തില്‍ മനസിലായൊരുകാര്യം, യാതൊരുതെറ്റും ചെയ്യാതെ ഒരു പൊതുസമൂഹം ഒറ്റക്കെട്ടായി കുടുംബത്തെ ചീത്ത വിളിച്ചപ്പോള്‍ പോലും ചെറുപുഞ്ചിരിയോടെനിങ്ങള്‍ അത് ഫേസ് ചെയ്തരീതിയുണ്ടല്ലോ ...

മുത്താണ് അനിലേട്ടാ നിങ്ങള്‍. എന്നെങ്കിലും ഒരിക്കല്‍ നമ്മള്‍കാണുവാണെങ്കില്‍ പ്രിയ സുഹൃത്ത് ബിനീഷിനു വേണ്ടി നിങ്ങളുടെ കാലുപിടിച്ചു ഞാന്‍ മാപ്പു പറയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com