സഹോദരന്റെ കാമുകിക്കും മുന്‍കാമുകിമാര്‍ക്കുമൊപ്പം ലിഫ്റ്റില്‍ കുടുങ്ങിയാല്‍ എന്തു ചെയ്യും: രസകരമായ മറുപടിയുമായി കരീന

ആലിയയെ തന്റെ സഹോദരന്റെ ഭാര്യയായി വന്നാല്‍ ലോകത്തിലെ ഏറ്റവും സന്തോഷവതി താനായിരിക്കും എന്നും കരീന ഒരിക്കല്‍ പറഞ്ഞിരുന്നു
സഹോദരന്റെ കാമുകിക്കും മുന്‍കാമുകിമാര്‍ക്കുമൊപ്പം ലിഫ്റ്റില്‍ കുടുങ്ങിയാല്‍ എന്തു ചെയ്യും: രസകരമായ മറുപടിയുമായി കരീന

ബോളിവുഡ് സുന്ദരി കരീന കപൂറിന്റെ സൂപ്പര്‍കൂള്‍ കസിനാണ് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. രണ്‍ബീറിന്റെ കാമുകിമാരെക്കുറിച്ച് പറയാന്‍ കരീന മടിക്കാറില്ല. സഹോദരന്റെ മുന്‍ കാമുകിമാരായ ദീപിക പദുക്കോണും കത്രീനകൈഫുമെല്ലാം കരീനയുടെ അടുത്ത സുഹൃത്തുക്കളാണ്. മാത്രമല്ല ആലിയയെ തന്റെ സഹോദരന്റെ ഭാര്യയായി വന്നാല്‍ ലോകത്തിലെ ഏറ്റവും സന്തോഷവതി താനായിരിക്കും എന്നും കരീന ഒരിക്കല്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ രണ്‍ബീറിന്റെ കാമുകിമാരെക്കുറിച്ച് കരീന നല്‍കിയ മറുപടിയാണ് വൈറലാവുന്നത്. 

ആലിയ ഭട്ട്, ദീപിക, പദുക്കോണ്‍, കത്രീന കൈഫ് എന്നിവരോടൊപ്പം ലിഫ്റ്റില്‍ കുടുങ്ങിയാല്‍ എന്തുചെയ്യും? എന്നായിരുന്നു ചോദ്യം. പൊട്ടിച്ചിരിച്ചുകൊണ്ട് കരീന  ആദ്യം പറഞ്ഞത്' രണ്‍ബീര്‍ ലിഫ്റ്റില്‍ ഇല്ലെന്ന് ഉറപ്പിക്കും' എന്നായിരുന്നു. പെട്ടെന്നു തന്നെ മാറ്റി, ' അതല്ലെങ്കില്‍ ഒരുപക്ഷെ അവന്‍ ലിഫ്റ്റില്‍ തന്നെ ഉണ്ടെന്ന് ഞാന്‍ ഉറപ്പിക്കും' എന്നും കരീന മറുപടി നല്‍കി. ഓസ്‌ട്രേലിയയില്‍ നടന്ന പരിപാടിയ്ക്കിടെയാണ് രണ്‍വീറിന്റെ പ്രണയബന്ധങ്ങളെക്കുറിച്ചുള്ള ചോദ്യം വന്നത്. 

ദീപിക പദുക്കോണുമായാണ് ആദ്യം രണ്‍വീര്‍ പ്രണയത്തിലായിരുന്നത്. അതിന് ശേഷമാണ് കത്രീന കൈഫ് രണ്‍ബീറിന്റെ ജീവിതത്തിലേക്ക് വരുന്നത്. ആ ബന്ധവും തകര്‍ന്നതോടെയാണ് ആലിയ ഭട്ടുമായി പ്രണയത്തിലാവുന്നത്. ആലിയയുമായി താന്‍ പ്രണയത്തിലാണെന്ന് രണ്‍ബീര്‍ സമ്മതിച്ചിരുന്നു. പൊതുവേദികളിലെല്ലാം ഒന്നിച്ചാണ് ഇരുവരും എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com