തോണിയില്‍ തുഴയെറിഞ്ഞ് സ്വാസിക; സൂപ്പര്‍ചിത്രങ്ങള്‍ കാണാം

തോണിയില്‍ തുഴയെറിഞ്ഞും കൈയില്‍ ആമ്പല്‍പൂക്കളുമായും നില്‍ക്കുന്ന സ്വാസികയുടെ ചിത്രങ്ങള്‍ അതിമനോഹരങ്ങളാണ്
തോണിയില്‍ തുഴയെറിഞ്ഞ് സ്വാസിക; സൂപ്പര്‍ചിത്രങ്ങള്‍ കാണാം

സിനിമയിലും സീരിയലിലും നിറസാന്നിധ്യമാണ് നടി സ്വാസിക. അപ്പോള്‍ താരത്തിന്റെ സൂപ്പര്‍ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. മലരിക്കല്‍ ആമ്പല്‍ പാടത്തു നിന്നുള്ളതാണ് ചിത്രങ്ങള്‍. തോണിയില്‍ തുഴയെറിഞ്ഞും കൈയില്‍ ആമ്പല്‍പൂക്കളുമായും നില്‍ക്കുന്ന സ്വാസികയുടെ ചിത്രങ്ങള്‍ അതിമനോഹരങ്ങളാണ്. 

ചുവന്ന ഫുള്‍ലങ്ത്ത് സ്‌കര്‍ട്ടും കറുത്ത ഷോട്ട് ടോപ്പുമാണ് താരത്തിന്റെ വേഷം. വട്ടപ്പൊട്ടും വലിയ മൂക്കിത്തിയും അണിഞ്ഞ് അതിസുന്ദരിയായാണ് സ്വാസികയെ ചിത്രത്തില്‍ കാണുന്നത്. 

അടുത്തിടെയാണ് നിരവധി കഥാപാത്രങ്ങളാണ് സ്വാസികയെ തേടിയെത്തുന്നത്. പൊറിഞ്ചു മറിയം ജോസില്‍ ചെമ്പന്‍ വിനോദിന്റെ ഭാര്യയായെത്തിയ താരം മികച്ച വിജയം നേടിയ ഇഷ്‌ക്, ഇട്ടിമാണി എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com