വെള്ളത്തില്‍ മുങ്ങി ആലിയയുടെ ഫോട്ടോഷൂട്ട്; ഏറ്റവും സുന്ദരിയായ മത്സ്യകന്യകയെന്ന് ആരാധകര്‍; ചിത്രങ്ങള്‍ വൈറല്‍

വെള്ളത്തില്‍ മുങ്ങി ആലിയയുടെ ഫോട്ടോഷൂട്ട്; ഏറ്റവും സുന്ദരിയായ മത്സ്യകന്യകയെന്ന് ആരാധകര്‍; ചിത്രങ്ങള്‍ വൈറല്‍

പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 20 ലക്ഷത്തോളം പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടംകണ്ടെത്തിയ താരമാണ് ആലിയ ബട്ട്. താരത്തിന്റെ സിനിമകള്‍ മാത്രമല്ല ഫോട്ടോഷൂട്ടുകളും ഏറെ വ്യത്യസ്തമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത് ആലിയയുടെ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടാണ്. എന്റര്‍ടെയ്ന്‍മെന്റ് മാഗസിനായ വോഗിന് വേണ്ടിയുള്ളതാണ് ഫോട്ടോഷൂട്ട്. 

ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള മനോഹരമായ ചിത്രമാണ് താരം ആദ്യം പുറത്തുവിട്ടത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 20 ലക്ഷത്തോളം പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് ആലിയയെ വിളിച്ചത് മത്സ്യകന്യക എന്നാണ്. ആരാധകര്‍ ചിത്രം ഏറ്റെടുത്തതിന് പിന്നാലെ ഫോട്ടോഷൂട്ടിലെ മറ്റ് രണ്ട് ചിത്രങ്ങള്‍ കൂടി താരം പുറത്തുവിട്ടു. 

ഷോര്‍ട്ട് പിങ്ക് ഡ്രസ് അണിഞ്ഞ് പൂളിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ചിത്രമാണ് താരം പുറത്തുവിട്ടത്. താരത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ വോഗ് ഇന്ത്യ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഏറ്റവും സുന്ദരിയായി മത്സ്യകന്യകയാണ് എന്നാണ് ആരാധകരുടെ കമന്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com