'അവരുടെ വേര്‍പിരിയല്‍ ലോകത്തിന് വാര്‍ത്തയായിരുന്നു, ഞങ്ങള്‍ക്ക് അങ്ങനെയായിരുന്നില്ല'; മനസു തുറന്ന് ശ്രുതി ഹസന്‍

ജീവിതത്തില്‍ പല ബന്ധങ്ങളിലൂടെ കടന്നു പോയ ഒരാള്‍ എന്ന നിലയിലും എനിക്ക് അതെക്കുറിച്ച് സംസാരിക്കാനാകും
'അവരുടെ വേര്‍പിരിയല്‍ ലോകത്തിന് വാര്‍ത്തയായിരുന്നു, ഞങ്ങള്‍ക്ക് അങ്ങനെയായിരുന്നില്ല'; മനസു തുറന്ന് ശ്രുതി ഹസന്‍

നീണ്ടനാളത്തെ ദാമ്പത്യബന്ധത്തിന് ശേഷമാണ് നടന്‍ കമല ഹാസനും നടി സരിക ഠാക്കൂറും വേര്‍പിരിയുന്നത്. ഇവരുടെ മക്കളായ ശ്രുതി ഹസനും അക്ഷര ഹസനും ഇന്ന് സിനിമയില്‍ സജീവമാണ്. അച്ഛന്റേയും അമ്മയുടേയും വേര്‍പിരിയലിനെക്കുറിച്ച് തുറന്നു പറയുകയാണ് ശ്രുതി ഹസന്‍ ഇപ്പോള്‍. അവര്‍ പരിഞ്ഞത് വിഷമമുണ്ടാക്കി എങ്കിലും രണ്ടുപേരുടേയും സന്തോഷം ഞങ്ങള്‍ തിരിച്ചറിഞ്ഞു എന്നാണ് താരം പറയുന്നത്. 

'ഞങ്ങള്‍ കടന്നു പോയ അവസ്ഥയെക്കുറിച്ച് പലരും സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ലോകത്തിന് അത് വാര്‍ത്തയായിരിക്കാം. എന്നാല്‍ ഞങ്ങള്‍ക്ക് അത് അങ്ങനെയായിരുന്നില്ല. എന്താണോ ചെയ്യേണ്ടിയിരുന്നത്, അത് അവര്‍ നന്നായി ചെയ്തു.  അവരുടെ തീരുമാനത്തില്‍ ഞാന്‍ സന്തുഷ്ടയായിരുന്നു. കാരണം അവര്‍ രണ്ടുപേരും അവരുടേതായ രീതികളില്‍ സന്തോഷം അര്‍ഹിക്കുന്ന രണ്ട് വ്യക്തികളാണ്. അവര്‍ എന്റെ മാതാപിതാക്കളാകുന്നതിന് മുമ്പ് രണ്ട് വ്യക്തികളായിരുന്നു. മാതാപിതാക്കളായി എന്ന് കരുതി വ്യക്ത്വത്വത്തിന് മാറ്റമുണ്ടാകില്ല. ഇത് ഞാന്‍ എല്ലായ്‌പ്പോഴും പറയാറുള്ള കാര്യമാണ്. ഞങ്ങള്‍ കുട്ടികള്‍ എല്ലാം നേരത്തേ മനസ്സിലാക്കിയിരുന്നു.' ശ്രുതി വ്യക്തമാക്കി.

രണ്ട് വ്യക്തികള്‍ പിരിയുന്നത് ദുഃഖകരമായ കാര്യമാണെന്നും എന്നാല്‍ പിരിയണം എന്ന് തോന്നുന്നുവെങ്കില്‍ വച്ച് താമസിപ്പിക്കരുതെന്നുമാണ് താരം പറയുന്നത്. 'ഒരു മുതിര്‍ന്ന വ്യക്തിയെന്ന നിലയിലും, ജീവിതത്തില്‍ പല ബന്ധങ്ങളിലൂടെ കടന്നു പോയ ഒരാള്‍ എന്ന നിലയിലും എനിക്ക് അതെക്കുറിച്ച് സംസാരിക്കാനാകും. ഒരു ബന്ധം ശരിയാകുന്നില്ല എന്ന് തോന്നിയാല്‍ അത് കൂട്ടിയൊട്ടിക്കാന്‍ ശ്രമിക്കരുത്. കാരണം മറ്റൊരു കൊടുങ്കാറ്റില്‍ അത് ഒന്നിച്ച് തകര്‍ന്ന് പോകും.' ശ്രുതി പറയുന്നു. 

അടുത്തിടെയാണ് ശ്രുതിയും  കാമുകന്‍ മൈക്കിളും വേര്‍പിരിഞ്ഞത്. ഇരുവരും തമ്മിലുള്ള വിവാഹ വാര്‍ത്തകള്‍ വരുന്നതിന് ഇടയിലായിരുന്നു അപ്രതീക്ഷിത വേര്‍പിരിയല്‍. ദീര്‍ഘനാളായി താന്‍ മദ്യത്തിന് അടിമയായിരുന്നു അതില്‍ നിന്ന് മോചനം നേടിയെന്നും താരം വ്യക്തമാക്കിയിരുന്നു. ശ്രുതി ഹാസന്റെ ജനനത്തിന് ശേഷം 1988 ലാണ് കമലും സരികയും വിവാഹിതരാകുന്നത്. 2004 ലാണ് ഇവര്‍ വിവാഹമോചനം നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com