'പുരികം ത്രെഡ് ചെയ്യാറില്ല, മുഖക്കുരു വന്നാല്‍ ചെയ്യുന്നത് ഇതൊക്കെ'; ബ്യൂട്ടി സീക്രട്ട് പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി (വിഡിയോ)

ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് താരം തന്റെ ബ്യൂട്ടി സീക്രട്ട് പങ്കുവെച്ചത്
'പുരികം ത്രെഡ് ചെയ്യാറില്ല, മുഖക്കുരു വന്നാല്‍ ചെയ്യുന്നത് ഇതൊക്കെ'; ബ്യൂട്ടി സീക്രട്ട് പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി (വിഡിയോ)

മലയാളത്തിന്റെ ഇഷ്ടതാരമാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോള്‍ താരം തമിഴിലേക്കും ചുവടുവെച്ചിരിക്കുകയാണ്. വിശാല്‍ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് താരത്തിന്റെ തമിഴ് അരങ്ങേറ്റം. മികച്ച അഭിനയത്രി മാത്രമല്ല ഡോക്ടര്‍ കൂടിയാണ് താരം. ഇപ്പോള്‍ തന്റെ ആരാധകര്‍ക്കും സഹതാരങ്ങള്‍ക്കുമായി ചില മേക്കപ്പ് ടിപ്പ്‌സുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് താരം തന്റെ ബ്യൂട്ടി സീക്രട്ട് പങ്കുവെച്ചത്. 

താന്‍ ഉപയോഗിക്കുന്ന സണ്‍സ്‌ക്രീമും മോയ്‌സ്ചറൈസിങ് ക്രീമുകളും ലിപ്സ്റ്റിക്കുമെല്ലാം എടുത്തുകാണിച്ചുകൊണ്ടുള്ളതാണ് താരത്തിന്റെ വിഡിയോ. പുരികം ഇഷ്ടമാണെന്നുള്ള ഒരു ആരാധകന്റെ കമന്റിന് തനിക്കും ഇഷ്ടമാണെന്നും എന്നാല്‍ പുരികം ത്രെഡ് ചെയ്യാറില്ല എന്നുമാണ് താരം പറഞ്ഞത്. സ്‌കിന്നിന് അനുസരിച്ചുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണമെന്നും വാട്ടര്‍ബേസിഡ് ആയിട്ടുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് നന്നതായിരിക്കും എന്നും താരം പറയുന്നു. കണ്ണിന്റെ വശങ്ങളിലായി വരുന്ന ചുളിവുകള്‍ പ്രായം കൂടുന്നതിന്റെ ലക്ഷണമാണെന്നും അത് വന്നതുകൊണ്ട് വൃത്തികേടൊന്നുമില്ലെന്നും താരം പറയുന്നു. 

നടി അതിഥി ബാലനും ഒരു ചോദ്യവുമായി എത്തി. എങ്ങനെയാണ് ഗ്ലോ ചെയ്യുന്നത് എന്നായിരുന്നു താരത്തിന്റെ ചോദ്യം. അതിഥി ഇപ്പോഴും ഗ്ലോ ചെയ്യുന്നുണ്ടെന്നും പ്രത്യേകിച്ച് ഒന്നിന്റേയും ആവശ്യമില്ലെന്നുമാണ് താരം പറഞ്ഞത്. സ്ത്രീകളുടെ പ്രധാനപ്രശ്‌നമാണ് മുഖക്കുരുവിനുള്ള പരിഹാരവും താരം നിര്‍ദേശിക്കുന്നുണ്ട്. തന്റെ മുഖത്ത് കാര്യമായ മുഖക്കുരു വരാറില്ലെങ്കിലും നെറ്റിയിലും മറ്റും ചെറിയ കുരുക്കള്‍ വരുമ്പോള്‍ ഭക്ഷണത്തിലും മറ്റും നിയന്ത്രണം കൊണ്ടുവന്ന് മാറ്റാനാണ് ശ്രമിക്കാറുള്ളതെന്നുമാണ് താരം പറയുന്നത്. ചില ആളുകള്‍ക്ക് വലിയ വലിയ കുരുക്കള്‍ വരാറുണ്ട്. അവര്‍ ഡോക്ടറെ കണ്ട് യഥാര്‍ത്ഥ പ്രശ്‌നം മനസിലാക്കി ട്രീറ്റ്‌മെന്റ് എടുക്കണം എന്നാണ് താരം പറയുന്നത്. ഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്യുന്നതിന് ഇടയിലാണ് താരം ലൈവില്‍ വന്നത്. തന്റെ മേക്കപ്പ് വിവരങ്ങള്‍ ആരാധകര്‍ക്കായി പറഞ്ഞുകൊടുത്ത താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com