ഈ മൂന്ന് യുവാക്കളാണ് ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാര്‍; കമല്‍ഹാസന്റെ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്കും അഭിമാനിക്കാം

തന്റെ അറുപത്തിയഞ്ചാം ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് തന്റെ ഇഷ്ടനടന്മാരെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്
ഈ മൂന്ന് യുവാക്കളാണ് ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാര്‍; കമല്‍ഹാസന്റെ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്കും അഭിമാനിക്കാം

ന്ത്യയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് കമല്‍ഹാസന്‍ എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. എന്നാല്‍ ഈ ചോദ്യം തന്നെ കമല്‍ഹാസനോട് ചോദിച്ചാല്‍ അദ്ദേഹം പറയുക മൂന്ന് പേരായിരിക്കും. അതും തന്റെ തലമുറയിലുള്ളവരെയല്ല ഇന്ത്യന്‍ സിനിമ ലോകത്ത് മിന്നി നില്‍ക്കുന്ന മൂന്ന് യുവതാരങ്ങളെ. ഫഹദ് ഫാസില്‍, നവാസുദ്ദീന്‍ സിദ്ദിഖി, ശശാങ്ക് അറോറ എന്നിവരാണ് ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാര്‍ എന്നാണ് താരം പറയുന്നത്.

മൂവരും തനിക്ക് ഏറെ പ്രിയപ്പെട്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ അറുപത്തിയഞ്ചാം ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് തന്റെ ഇഷ്ടനടന്മാരെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്. 

നവാസുദ്ദീന്‍ സിദ്ദിഖി
നവാസുദ്ദീന്‍ സിദ്ദിഖി
ശശാങ്ക് അറോറ
ശശാങ്ക് അറോറ

കമലിന്റെ സ്വദേശമായ പരമകുടിയിലായിരുന്നു ആഘോഷം. സഹോദരന്‍ ചാരുഹാസന്‍, സുഹാസിനി, മക്കളായ ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വീട്ടിലെ ആഘോഷത്തിനുശേഷം നടന്ന പൊതുചടങ്ങില്‍ സ്വാതന്ത്ര്യസമരസേനാനി കൂടിയായ പിതാവ് ശ്രീനിവാസന്റെ പ്രതിമ കമല്‍ അനാച്ഛാദനംചെയ്തു.

സിനിമ മാത്രമല്ല തന്റെ രാഷ്ട്രായ കാഴ്ചപ്പാടുകളും അദ്ദേഹം വ്യക്തമാക്കി.  മറ്റെവിടെയും പോകാനില്ലാതെ രാഷ്ട്രീയത്തിലെത്തിയ വ്യക്തിയല്ല താനെന്ന് അദ്ദേഹം പറഞ്ഞു. വീണ്ടും ഒരു സ്വതന്ത്ര്യസമരത്തിന്റെ ആവശ്യം നമ്മുടെ രാജ്യത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലില്ലായ്മ രാജ്യത്തെ പ്രധാനപ്രശ്‌നമാണ്. അത് പരിഹരിക്കാനായി തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നൈപുണ്യവികസന പരിശീലനകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും കമല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com