കുമ്പളങ്ങിയിലെ നാട്ടിൻപുറത്തുകാരി സ്റ്റൈലിഷായി; കിടിലൻ മേക്കോവറിൽ ഫഹദിന്റെ നായിക

പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്
കുമ്പളങ്ങിയിലെ നാട്ടിൻപുറത്തുകാരി സ്റ്റൈലിഷായി; കിടിലൻ മേക്കോവറിൽ ഫഹദിന്റെ നായിക

കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ നടിയാണ് ഗ്രേസ് ആന്റണി. ‘ഏതു ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം’ എന്ന ​ഗ്രേസ് അവതരിപ്പിച്ച സിമി എന്ന കഥാപാത്രത്തിന്റെ ഡയലോ​ഗ് ഏറെ വൈറലായിരുന്നു. കുമ്പളങ്ങിയിൽ നാട്ടിൻപുറത്തുകാരിയായി വേഷമിട്ട ഗ്രേസ് ആന്റണിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഒമര്‍ ലുലു ചിത്രം ഹാപ്പി വെഡ്ഡിങ്സിലൂടെയാണ് ​ഗ്രേസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം വിനയ് ഫോർട്ട് നായകനായ ‘തമാശ’ എന്ന ചിത്രത്തിലും ​ഗ്രേസ് അഭിനയിച്ചു. ഇപ്പോൾ ‘ഹലാൽ ലവ് സ്റ്റോറി’ എന്ന ചിത്രത്തിലാണ് ഇനി അഭിനയിക്കാൻ പോകുന്നത്. ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ, ഷറഫുദീൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com