നടന്‍ ജോസ് തോമസ് വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം കിളിമാനൂരില്‍ പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം
നടന്‍ ജോസ് തോമസ് വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം : നടനും, നാടക ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോസ് തോമസ് അന്തരിച്ചു. 58 വയസ്സായിരുന്നു. തിരുവനന്തപുരം കിളിമാനൂരില്‍ പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.  അന്‍പതിലേറെ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.  

ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. കോട്ടയം കുടമാളൂര്‍ സ്വദേശിയായ ജോസ് തോമസ് നിരവധി നാടകങ്ങളും ടെലിവിഷന്‍ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങളും പലതവണ അദ്ദേഹത്തെ തേടിയെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com