ഐഎഫ്എഫ്‌കെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഇരുപത്തിനാലാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഓണ്‍ലൈന്‍ രജിസട്രേഷന്‍ ആരംഭിച്ചു
ഐഎഫ്എഫ്‌കെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഓണ്‍ലൈന്‍ രജിസട്രേഷന്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയും പൊതുവിഭാഗത്തിന് 1000 രൂപയുമാണ് ഡെലിഗേറ്റ് ഫീ. ഈമാസം 25ന് ശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1500 ആയിരിക്കും ഫീ. ആകെ പതിനായിരം പാസുകളാണ് വിതരണം ചെയ്യുക. അടുത്തമാസം 6 മുതല്‍ 13 വരെയാണ്  ചലച്ചിത്രമേള.

ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് നേരത്തെ പുറത്തുവന്നിരുന്നു . 'ഇന്ത്യന്‍ സിനിമ ഇപ്പോള്‍', 'മലയാളം സിനിമ ഇപ്പോള്‍' എന്നി രണ്ട് വിഭാഗങ്ങളില്‍ ഇടംപിടിച്ചിട്ടുള്ള സിനിമകളും ഈ രണ്ട് വിഭാഗങ്ങളില്‍ നിന്ന് അന്തര്‍ദേശീയ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകളും ലിസ്റ്റില്‍ ഉണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്', കൃഷന്ദ് ആര്‍ കെയുടെ 'വൃത്താകൃതിയിലുള്ള ചതുരം' എന്നിവയാണ് അന്തര്‍ദേശീയ മത്സരവിഭാഗത്തില്‍ ഇടംപിടിച്ച മലയാളസിനിമകള്‍. ഫഹിം ഇര്‍ഷാദിന്റെ 'ആനി മാണി', റാഹത്ത് കസാമിയുടെ 'ലിഹാഫി ദി ക്വില്‍റ്റ്' എന്നിവ ഹിന്ദിയില്‍ നിന്നും മത്സരവിഭാഗത്തില്‍ ഇടംപിടിച്ചു.

സന്തോഷ് മണ്ടൂര്‍ സംവിധാനം ചെയ്ത പനി, അനുരാജ് മനോഹറിന്റെ ഇഷ്‌ക്, പ്രിയനന്ദനന്റെ സൈലന്‍സര്‍, ഡോ. ബിജുവിന്റെ വെയില്‍മരങ്ങള്‍, ആഷിക് അബുവിന്റെ വൈറസ്, ജയരാജിന്റെ രൗദ്രം,ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച, സലിം അഹമ്മദിന്റെ ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു, മനു അശോകിന്റെ ഉയരെ, മനോജ് കാനയുടെ കെഞ്ചിറ, ഖാലിദ് റഹ്മാന്റെ ഉണ്ട എന്നിവ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഇടംപിടിച്ച ചിത്രങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com